കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; മരിച്ചത് കറുകച്ചാൽ സ്വദേശി

Spread the love

കോട്ടയം: കൊട്ടാരക്കര- ഡിണ്ടിക്കൽ ദേശീയ പാതയിൽ പുല്ലുപാറയ്ക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

video
play-sharp-fill

കറുകച്ചാൽ സ്വദേശി മുട്ടാട്ട് സനുഷ് എം. എസ് (19) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറരയോട് കൂടിയായിരുന്നു അപകടം. ആറ് സുഹൃത്തുക്കളോടൊപ്പം മൂന്ന് ബൈക്കുകളിലായി കുട്ടിക്കാനം ഭാഗത്തേക്ക് പോകും വഴിയാണ് ഇവർ അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പെട്ട സനൂഷിനെ ഉടൻതന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.