play-sharp-fill
കുട്ടിക്കാനത്ത് രോഗികളുമായി വന്ന ആംബുലൻസ് ബ്രേക്ക് നഷ്ടമായി തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

കുട്ടിക്കാനത്ത് രോഗികളുമായി വന്ന ആംബുലൻസ് ബ്രേക്ക് നഷ്ടമായി തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

സ്വന്തം ലേഖിക

ഇടുക്കി: കുട്ടിക്കാനത്ത് രോഗികളുമായി വന്ന ആംബുലൻസ്
ബ്രേക്ക് നഷ്ടമായി തലകീഴായി മറിഞ്ഞ് മൂന്ന്
പേർക്ക് പരിക്ക്.


കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ
പുല്ലുപാറയ്ക്ക് സമീപത്തായിരുന്നു അപകടം.
കോട്ടയം പുതുപ്പള്ളി സർവീസ് സഹകരണ
ബാങ്കിന്റെ ആംബുലൻസാണ് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുരയിൽ നിന്നും രോഗികളുമായി
പുതുപ്പള്ളിയിലേക്ക് പോകവെയായിരുന്നു
അപകടം. പുല്ലുപാറയ്ക്ക് സമീപമെത്തിയപ്പോൾ
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയും
തുടർന്ന് ഭിത്തിയിൽ ഇടിച്ചു നിർത്തുന്നതിനിടെ
അമ്പുലൻസ് റോഡിലേക്ക് തലകീഴായി
മറിയുകയായിരുന്നു.

ഈ സമയം എതിരെ സ്കൂട്ടറിൽ വന്ന ഏലപ്പാറ
സ്വദേശി അബ്ദുൾ കരീമിനും ആംബുലൻസിൽ
ഉണ്ടായിരുന്ന രോഗികൾ ഉൾപ്പെടെ മൂന്ന്
പേർക്കുമാണ് പരുക്കേറ്റത്. ഇവരെ
മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.