video
play-sharp-fill

കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഐ ടി ജീവനക്കാരടക്കം എട്ടുപേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഐ ടി ജീവനക്കാരടക്കം എട്ടുപേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഐടി ജീവനക്കാരടക്കം എട്ടുപേര്‍ അറസ്റ്റില്‍.

നഗ്‌നചിത്രം പ്രചരിപ്പിച്ച വരെ കണ്ടെത്താനായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് പ്രതികള്‍ പിടിയിലായത്.സംസ്ഥാന വ്യാപകമായി 449 ഇടങ്ങളിലാണ് ഇന്ന് റെയ്ഡ് നടത്തിയത്. 133 കേസ് രജിസ്റ്റര്‍ ചെയ്തു. 212 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിച്ചെടുത്തവ ഡിവൈസില്‍ അഞ്ച് മുതല്‍ 16 വയസുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെത്തി. ഐടി ജീവനക്കാരുള്‍പ്പടെ എട്ട് പേരാണ് അറസ്റ്റിലായത്.പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags :