video
play-sharp-fill

കുട്ടികൾ ഉൾപ്പെടെയുള്ള സ്‌കൂൾ വാട്‌സ്അപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോയുടെ പ്രവാഹം ; മുൻ പിടിഎ സെക്രട്ടറിക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ

കുട്ടികൾ ഉൾപ്പെടെയുള്ള സ്‌കൂൾ വാട്‌സ്അപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോയുടെ പ്രവാഹം ; മുൻ പിടിഎ സെക്രട്ടറിക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ

Spread the love

 

സ്വന്തം ലേഖകൻ

തലശ്ശേരി: സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുൻ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസിൽ പരാതി. കണ്ണൂർ തലശ്ശേരി ഗോപാൽപേട്ട സ്വദേശിയായ ഇയാൾ സ്‌കൂളിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ഇരുപതിലധികം വീഡിയോകൾ അയച്ചത്.

അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ അയച്ച വിഡീയോകളിൽ കുട്ടികളുടെ ചിത്രീകരണങ്ങളുമുണ്ടെന്നും ആരോപണമുണ്ട്.

സംഭവത്തിൽ ഇടപെട്ട ബിജെപി നേതാക്കൾ ഇയാൾ സിപിഎം പ്രവർത്തകനാണെന്നും രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി.

എന്നാൽ പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നുമാണ് തലശേരി പൊലീസ് പറയുന്നത്. പരാതി നൽകിയെങ്കിലും ഇതിന്റെ തെളിവുകൾ ആരും നൽകിയിട്ടില്ലെന്നും പൊലീസ് പറയുന്നു.