play-sharp-fill
കുട്ടനെല്ലൂര്‍ കോളജില്‍ കെ എസ് യു – എസ്‌എഫ്‌ഐ സംഘര്‍ഷം; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; സംഘർഷമുണ്ടായത്  കോളേജില്‍ ഹെല്‍പ്പ് ഡെസ്ക് തുടങ്ങിയതിനെച്ചൊല്ലി

കുട്ടനെല്ലൂര്‍ കോളജില്‍ കെ എസ് യു – എസ്‌എഫ്‌ഐ സംഘര്‍ഷം; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; സംഘർഷമുണ്ടായത് കോളേജില്‍ ഹെല്‍പ്പ് ഡെസ്ക് തുടങ്ങിയതിനെച്ചൊല്ലി

സ്വന്തം ലേഖിക

തൃശൂര്‍: തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്‍റ് കോളജില്‍ കെ എസ് യു, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.


സംഘര്‍ഷത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കോളേജില്‍ ഹെല്‍പ്പ് ഡസ്ക് തുടങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിനായിരുന്നു ഹെല്‍പ്പ് ഡസ്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തതായി ഒല്ലൂര്‍ പൊലീസ് അറിയിച്ചു.

അതിനിടെ, പത്തനംതിട്ട തിരുവല്ലയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പരുമല സെമിനാരി എല്‍പിഎസിലെ മൂന്നാം ക്ലാസുകാരനാണ് അടികൊണ്ടത്. ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപിക അടിച്ചെന്നാണ് പരാതി.

സ്കൂളിലെ താല്‍ക്കാലിക അധ്യാപിക മണിയമ്മയ്ക്കെതിരെയാണ് പുളിക്കീഴ് സ്റ്റേഷനില്‍ രക്ഷിതാവ് പരാതി കൊടുത്തത്. പരാതിയില്‍ വിശദമായ അന്വേഷണത്തിനുശേഷം നടപടിയെടുക്കുമെന്ന് പുളിക്കീഴ് എസ് എച്ച്‌ ഒ അറിയിച്ചു.