കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസം: അർഹതയുള്ള കുടുംബങ്ങൾക്ക് 10000 രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

Spread the love

 

കൊച്ചി: കുട്ടനാട്ടിലെ 2020ലെ പ്രളയത്തിൽ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

video
play-sharp-fill

2020ലെ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജെയ്സപ്പന്‍ മത്തായി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവിട്ടത്.

അതേസമയം കുട്ടനാട്ടിലെ 43,538 കുടുംബങ്ങള്‍ക്കാണ് ഉത്തരവിന്‍റെ പ്രയോജനം ലഭിക്കുക. രണ്ടുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group