
കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ: കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്നും വെള്ളാപ്പള്ളി
ചേർത്തല: കുട്ടനാട് സീറ്റിലും അരൂർ സീറ്റിലും ഈഴവ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ സി.പി.എം തയാറാകണമെന്നും വെളളാപ്പളളി ആവശ്യപ്പെട്ടു.
കുട്ടനാട് എം.എല്‍.എ തോമസ് കെ.തോമസ് പോഴനാണെന്നും വെളളാപ്പളളി ആക്ഷേപിച്ചു. എം.എല്‍.എ ആകാനുളള ഒരു യോഗ്യതയും തോമസിനില്ല.ചേട്ടൻ മരിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാണിത്.
എംഎല്‍എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണെന്നും വെളളാപ്പളളി പരിഹസിച്ചു. കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുളള താല്‍പര്യം സി.പി.എം ജില്ലാ നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് പിന്തുണയുമായി വെളളാപ്പളളി നടേശന്റെ രംഗപ്രവേശം എന്നത് ശ്രദ്ധേയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.സി.പി എം.എല്‍.എ തോമസ്.കെ.തോമസ് പ്രതിനിധീകരിക്കുന്ന കുട്ടനാട്ടില്‍ ഒരു വികസന പ്രവർത്തനവും നടക്കുന്നില്ലെന്നും വിവാദങ്ങള്‍ നിർത്തി എം.എല്‍.എ മണ്ഡലകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
എൻ.സി.പിയുടെ അഭ്യന്തര തർക്കങ്ങള്‍ കുട്ടനാടിൻെറ വികസനത്തെ ബാധിച്ചു. ജില്ലയില്‍ സർക്കാർ ഏറ്റവും കൂടുതല്‍ പണം അനുവദിച്ചിരിക്കുന്നത് കുട്ടനാട്ടിലാണ്.
എന്നാല്‍ ആ പണം ഉപയോഗിച്ച് വികസന പദ്ധതികള്‍ ഫല പ്രദമായി ഏകോപിപ്പിക്കാൻ തോമസ്.കെ.തോമസിന് കഴിയുന്നില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ തുറന്നടിച്ചിരുന്നു.
ആകെ അഞ്ചോ ആറോ പേർ മാത്രമാണ് എൻ.സി.പിക്ക് ഉളളത്. എന്നാല്‍ അവർ തമ്മില്‍ എന്നും തർക്കമാണെന്നും ഒന്നും നടക്കുന്നില്ലെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നത്.തോമസ്.കെ.തോമസ് സംസ്ഥാന അധ്യക്ഷനോ മന്ത്രിയോ എന്തുമാകട്ടെ, എന്നാല്‍ കുട്ടനാട്ടില്‍ പാർട്ടി ആഗ്രഹിക്കുന്ന തരത്തില്‍ വികസന പ്രവർത്തനങ്ങള്‍ നടക്കുന്നില്ല.
അക്കാര്യത്തില്‍ എം.എല്‍.എ പരമാവധി ശ്രദ്ധിക്കണമെന്നും ആർ.നാസർ ആവശ്യപ്പെട്ടു. കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആർ.നാസർ നല്‍കുന്ന ഉത്തരം ശ്രദ്ധേയമാണ്.
”ഒരു സീറ്റ് നമ്മള്‍ അവർക്ക് കൊടുത്തു.അവിടെ അടിനടന്നുകൊണ്ടിരിക്കുകയാണ്. നന്നായി മൂക്കട്ടെ, നല്ല പോലെ അടി നടക്കുന്നുണ്ട്. അവരുടെ തർക്കം തീർത്ത് വരട്ടെ അപ്പോ നമുക്ക് ആലോചിക്കാം. പരിഹരിച്ച് മര്യാദക്ക് പോകാൻ നോക്കട്ടെ” സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞു.
എന്നാല്‍ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിൻെറ വിമർശനങ്ങള്‍ തോമസ് കെ.തോമസ് തളളിക്കളയുകയാണ്.കുട്ടനാട്ടില്‍ വികസനം നടക്കുന്നില്ല എന്നത് തെറ്റാണെന്നാണ് തോമസ്. കെ.തോമസ് എം.എല്‍.എയുടെ വാദം.കുട്ടനാട്ടില്‍ താൻ സജീവമാണെന്നും നല്ലനിലയില്‍ വികസനം വരുന്നുണ്ടെന്നും തോമസ്.കെതോമസ് എം.എല്‍.എ അവകാശപ്പെടുന്നുണ്ട്.
കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ആവശ്യം വന്നപ്പോള്‍ മുഖ്യമന്ത്രി അതിനെ വിലക്കി. ജില്ലാ സെക്രട്ടറി സീറ്റ് ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച ശേഷമാണ് മുഖ്യമന്ത്രി വിലക്കിയത്.
മുഖ്യമന്ത്രിയുടെ വിലക്ക് നല്‍കിയ ആത്മവിശ്വാസത്തിലാണ് തോമസ് കെ.തോമസ് മുന്നോട്ട് പോകുന്നത്. എന്നാല്‍ എൻ.സി.പിയിലെ അഭ്യന്തര തർക്കം മൂത്ത് പാർട്ടി ദുർബലമാകുകയോ പിളരുകയോ ചെയ്താല്‍ കുട്ടനാട് സീറ്റ് കരഗതമാകുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം ജില്ലാ നേതൃത്വം.
അതിന് ആരങ്ങൊരുക്കുകയാണ് പ്രതികരണങ്ങളിലൂടെ വെളളാപ്പളളിയും ലക്ഷ്യമിടുന്നതെന്നാണ് സൂചന. എസ്.എൻ.ഡി.പിക്ക് നിർണായക സ്വാധീനം ഉളള മണ്ഡലമാണ് കുട്ടനാട്. എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷനാകാനുളള തോമസിന്റെ നീക്കത്തെയും വെളളാപ്പളളി കണക്കിന് പരിഹസിച്ചു.
ആളില്ലാ പാർട്ടിയില്‍ ഏത് ഏഭ്യന് വേണമെങ്കിലും സംസ്ഥാന പ്രസിഡൻറ് ആകാമെന്നാണ് തോമസ് കെ.തോമസ് അധ്യക്ഷനാകുന്നതിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് വെളളാപ്പളളി നടേശൻ നല്‍കിയ മറുപടി.
തോമസ് കെ.തോമസിനെതിരായ നിലപാട് മയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ വന്ന് കണ്ട പി.സി.ചാക്കോയേയും വെളളാപ്പളളി നടേശൻ വിമർശിച്ചു.
വടി വെച്ചിടത്ത് കുട വെയ്ക്കുന്നയാളല്ല പി.സി.ചാക്കോ. എവിടയാണോ നില്‍ക്കുന്നത്, ആ നില്‍ക്കുന്നിടം നാല് കഷണമാക്കുമെന്നാണ് വെളളാപ്പളളിയുടെ വിമർശനം.എൻ.സി.പി നേതൃത്വത്തിലിരിക്കെ പാർട്ടിയെ മുന്നണി മാറ്റാൻ പി.സി.ചാക്കോ ശ്രമിച്ചെന്ന് സംശയിക്കുന്ന സി.പി.എമ്മിന് അതുകൊണ്ട് തന്നെ ചാക്കോയില്‍ വിശ്വാസമില്ല.