
സ്പായുടെ പേരില്‍ വേശ്യാവൃത്തി: കുറ്റാലത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് മൂന്ന് മലയാളികള്‍ പിടിയില്‍; പിടിയിലായവരിൽ കോട്ടയം സ്വദേശിയായ 24കാരനും
തെങ്കാശി: കേരളാ തമിഴ് നാട് അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടില്‍ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വാകാര്യ ഹോട്ടലില്‍ പെണ്‍ വാണിഭ സംഘം പിടിയില്‍.
കുറ്റാലത്തെ വിവിധ സ്വകാര്യ ഹോട്ടലുകളില്‍ മസാജ് സെൻ്ററുകള്‍ പ്രവർത്തിക്കുന്നുണ്ട്. ആ ഹോട്ടലുകളില്‍ ‘സ്പാ’ ഉണ്ട് എന്നതാണ് പരസ്യം. സ്ത്രീകള്‍ പുരുഷന്മാർക്ക് മസാജ് ചെയ്യുന്നു എന്ന രീതിയില്‍ പരസ്യങ്ങള്‍ വ്യാപകമാണ്.
ഐന്തരുവി റോഡിലെ സ്വകാര്യ ഹോട്ടലില്‍ സ്പായുടെ പേരില്‍ സ്ത്രീകളെ ഉപയോഗിച്ച് വേശ്യാവൃത്തി നടക്കുന്നതായി കുറ്റാലം പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതേത്തുടർന്ന് കുറ്റാലം പൊലീസ് ഇന്നലെ സ്വകാര്യ ഹോട്ടലിലെത്തി ഊർജിത പരിശോധന നടത്തി ‘സ്പാ’യുടെ പേരില്‍ കൗമാരക്കാരായ സ്ത്രീകളെ ഉരുപയോഗിച്ച് വേശ്യാവൃത്തി നടക്കുന്നതായി കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന 3 പേരെ പിടികൂടി അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഇവർ മലയാളികളാണ് എന്ന് തിരിച്ചറിഞ്ഞു.
കോഴിക്കോട് സ്വദേശി നാരായണന്റെ മകൻ നന്ദകുമാർ (24), കോട്ടയം സ്വദേശി രാജപ്പന്റെ മകൻ അകില്‍ (28), ആലപ്പുഴ സ്വദേശി മുരളിയുടെ മകൻ ആനന്ദ് (28) എന്നിവരാണെന്ന് കണ്ടെത്തി. 3 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. അവിടെ ഉണ്ടായിരുന്ന 4 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലേക്ക് അയച്ചു. ഈ പെണ്‍കുട്ടികള്‍ കൗമാരക്കാരാണെന്ന് റിപ്പോർട്ട്.
മഴ തുടങ്ങിയതോടെ കുറ്റാലത്തെ വെള്ളച്ചാട്ടത്തിലും അരുവിയിലും നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. സീസണ്‍ ആസ്വദിക്കാൻ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും മാത്രമല്ല, അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികളാണ്ദിവസവും കുറ്റാലത്തെത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് വിവിധ സ്വകാര്യ ഹോട്ടലുകളില്‍ സ്പായുടെ പേരില്‍ വേശ്യാ വൃത്തി വർദ്ധിക്കുന്നത് എന്നാണ് സൂചന.