play-sharp-fill
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തൂങ്ങിമരിക്കും, ജന്തര്‍മന്തറില്‍ ഗുസ്തിക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ബ്രിജ് ഭൂഷണ്‍

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തൂങ്ങിമരിക്കും, ജന്തര്‍മന്തറില്‍ ഗുസ്തിക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ബ്രിജ് ഭൂഷണ്‍

സ്വന്തം ലേഖകൻ

ഡൽഹി :തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാല്‍ താന്‍ തൂങ്ങിമരിക്കുമെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷണ്‍ സിംഗ് പറഞ്ഞു.

ഇന്ത്യയിലെ മുന്‍നിര ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, മറ്റ് പ്രമുഖ ഗ്രാപ്ലര്‍മാര്‍ എന്നിവര്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പുതിയ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് ബ്രിജ് ഭൂഷന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്കെതിരായ ഒരു ആരോപണം തെളിയിക്കപ്പെട്ടാലും ഞാന്‍ തൂങ്ങിമരിക്കും. സംഗതി ഡല്‍ഹി പോലീസിന്റെ കാര്യമാണ്, അതിനാല്‍ ഈ വിഷയത്തില്‍ എനിക്ക് കൂടുതല്‍ വിശദമായി സംസാരിക്കാന്‍ കഴിയില്ല. ഇത് ആദ്യ ദിവസം മുതല്‍ ഞാന്‍ പറയുന്നു. ഗുസ്തിക്കാരുടെ പക്കല്‍ എനിക്കെതിരെ എന്തെങ്കിലും വീഡിയോ, തെളിവുകള്‍ ഉണ്ടോ, ബ്രിജ് ഭൂഷണ്‍ രാവണനാണോ എന്ന് ഗുസ്തിയുമായി ബന്ധമുള്ള ആരോടെങ്കിലും നിങ്ങള്‍ ചോദിക്കണം.., വീഡിയോയില്‍ അദ്ദേഹം പറയുന്നത് കേള്‍ക്കാം.

‘ഈ ഗുസ്തിക്കാര്‍(പ്രതിഷേധിക്കുന്നവര്‍) ഒഴികെ , ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ആരോടെങ്കിലും ചോദിക്കൂ. എന്റെ ജീവിതത്തിന്റെ 11 വര്‍ഷം ഞാന്‍ ഈ രാജ്യത്തിന് ഗുസ്തിക്ക് സംഭാവന നല്‍കിയിട്ടുണ്ട്,’ ഡബ്ല്യുഎഫ്‌ഐ മേധാവി പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയതായി ഗുസ്തിക്കാര്‍ ആരോപിച്ചു. ഡബ്ല്യുഎഫ്‌ഐ മേധാവിയുടെ പോര്‍ട്ട്ഫോളിയോ നീക്കം ചെയ്യണമെന്നും പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ ആവശ്യപ്പെടുന്നു.

Tags :