
കോഴിക്കോട്: വിവാഹ സത്കാരത്തില്‍ പങ്കെടുത്ത അറുപതോളം പേര്‍ക്ക് ഛര്‍ദ്ദിയും അവശതയും.ഭക്ഷ്യവിഷബാധയെന്ന് സംശയം.തൊട്ടില്‍പ്പാലം സ്വദേശി മാവുള്ളപറമ്പത്ത് രാജന്റെ വീട്ടിലായിരുന്നു വിവാഹ ചടങ്ങ്.
സത്കാരത്തിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും അവശതയും അനുഭവപ്പെട്ട അറുപതോളം പേരാണ് ചികിത്സ തേടിയത്. 45 പേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിവാഹ വീട്ടില്‍ നിന്നുള്ള ഭക്ഷണത്തില്‍ നിന്നുമാവാം ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് നിഗമനം. ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തിന്റെ സാംപിളുകള്‍ ശാസ്ത്രീയ പരിശോധനക്കായി അയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


