ഓണാഘോഷം പൊലിപ്പിക്കാൻ വാഹനങ്ങളിലുള്ള കുട്ടിക്കളി വേണ്ട: പോലീസ് പൊക്കും: വാഹനം കെടുത്തു വിടുന്ന മാതാപിതാക്കളും കുടുങ്ങും: റോഡിലെ ഓണാഘോഷ കളിയും വേണ്ട: കർശന നടപടിക്കൊരുങ്ങി പോലീസ്.

Spread the love

കോട്ടയം: ഓണാഘോഷം പൊലിപ്പിക്കാൻ വാഹനങ്ങളുമായി ഇറങ്ങുന്ന വിദ്യാർത്ഥികളെ മെരുക്കാൻ പൊലീസ്. ലൈസൻസ് ഇല്ലാതെയും രൂപമാറ്റം വരുത്തിയ വാഹനങ്ങളും മാറ്റുമായി ഓണാഘോഷത്തിന് ഇറങ്ങുന്ന വിദ്യാർത്ഥികളെ പൊക്കാൻ പൊലീസ് സജ്ജം.

ഇത്തരക്കാർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് ജില്ലാ പൊലീസ്. കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കളും കുടുങ്ങും. കുട്ടിഡ്രൈവർമാർ

ഓണം ക്രിസ്മസ് ആഘോഷവേളകളില്‍ അപകടമുണ്ടാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയാല്‍ രക്ഷിതാക്കളെയും പ്രതിചേർക്കാനാണ് നിർദേശം. വാഹനം കോടതിയിലും ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുനിരത്തില്‍ വേണ്ട
സ്‌കൂളുകളിലും കോളേജുകളിലും നടക്കുന്ന ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരിപാടിയും പൊതുനിരത്തില്‍ അനുവദിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍, ഇവയിലുള്ള നിയമലംഘനങ്ങള്‍, അമിതവേഗത ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടാല്‍ കർശനനടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.