കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ അറിയിക്കുവാൻ പരാതിപ്പെട്ടി: അയ്മനം പഞ്ചായത്ത് തല ഉദ്ഘാടനം പരിപ്പ് ഹൈസ്കൂളിൽ നടന്ന സ്കൂൾ യൂത്ത് ഫെസ്റ്റിവൽ വേദിയിൽ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് നിർവഹിച്ചു.

Spread the love

അയ്മനം: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അയ്മനം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കും.

ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പരിപ്പ് ഹൈസ്കൂളിൽ നടന്ന സ്കൂൾ യൂത്ത് ഫെസ്റ്റിവൽ വേദിയിൽ പഞ്ചായത്ത് പ്രസിഡെന്റ് വിജി രാജേഷ് നിർവഹിച്ചു. സ്കൂൾ മാനേജർ അക്ഷരാ ഗോപികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സൗമ്യ മുരളി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ 14 സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊഫഷണൽ കൗൺസിലറുടെ സേവനവും സ്കൂൾ അധികൃതർ ആവശ്യപ്പെടുന്നത് അനുസരിച്ച് പഞ്ചായത്ത് നല്‍കും.