
കുരുത്തിയിൽ മീനിന് പകരം കുടുങ്ങിയത് അണലികളും മൂർഖനും ; മീൻ പിടിക്കാൻ എത്തിയ ആൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ
പുന്നയൂർക്കുളം: പാടത്ത് മീൻപിടിക്കുന്നതിനായി വച്ച കുരുത്തിയിൽ മീനിന് പകരം കുടുങ്ങിയത് അണലികളും മൂർഖനും കുടുങ്ങി. കുരുത്തിയിൽ പാമ്പിന് മീൻപീടിക്കാൻപോയ ആൾ ഓടി രക്ഷപെടുകയായിരുന്നു.
മീൻ പിടിക്കുന്നതിനായി വെള്ളിയാഴ്ച രാത്രി പാടത്ത് കുരുത്തിവച്ച പെരുമ്പടപ്പ് സ്വദേശി പെരിഞ്ചേരിയിൽ വീട്ടിൽ അഷറഫിനാണ് ഈ ദുരനുഭവമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാവിലെ കുരുത്തിയെടുക്കാനെത്തിയപ്പോൾ പാമ്പ് പത്തിവിടർത്തി ചീറ്റുകയായിരുന്നു. ഇതോടെ കുരുത്തി പാടത്തേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ട് അണലിയും ഒരു മൂർഖനും കുരുത്തിയിൽ ഉണ്ടായിരുന്നു. പിന്നീട് അബ്ബാസ് എന്നയാളെത്തി പാമ്പുകളെ കുരുത്തിയിൽ നിന്നും പിടികൂടുകയായിരുന്നു.
Third Eye News Live
0
Tags :