video
play-sharp-fill

സുരക്ഷ വാഗ്ദാനങ്ങളിൽ മാത്രം; കുറവിലങ്ങാട്, ഉഴവൂർ, മരങ്ങാട്ടുപിള്ളി ടൗണുകളിൽ കാൽനടയാത്ര അപകടം; നടപ്പാതകൾ ഉണ്ടെങ്കിലും ഭീഷണിയായി അനധികൃത പാർക്കിങ്, വ്യാപാര സ്ഥാപനങ്ങളുടെ ബോർഡ്, പൊട്ടിത്തകർന്ന സ്ലാബുകൾ എന്നിവ; അനധികൃത പാർക്കിങ് പരിശോധിക്കാൻ പോലും തയ്യാറാവാതെ പോലീസും

സുരക്ഷ വാഗ്ദാനങ്ങളിൽ മാത്രം; കുറവിലങ്ങാട്, ഉഴവൂർ, മരങ്ങാട്ടുപിള്ളി ടൗണുകളിൽ കാൽനടയാത്ര അപകടം; നടപ്പാതകൾ ഉണ്ടെങ്കിലും ഭീഷണിയായി അനധികൃത പാർക്കിങ്, വ്യാപാര സ്ഥാപനങ്ങളുടെ ബോർഡ്, പൊട്ടിത്തകർന്ന സ്ലാബുകൾ എന്നിവ; അനധികൃത പാർക്കിങ് പരിശോധിക്കാൻ പോലും തയ്യാറാവാതെ പോലീസും

Spread the love

കുറവിലങ്ങാട് :തിരക്കേറിയ പാതകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഇപ്പോഴും ഉറപ്പുകളിൽ മാത്രം ഒതുങ്ങുന്നു. കുറവിലങ്ങാട്, ഉഴവൂർ, മരങ്ങാട്ടുപിള്ളി ടൗണുകളിൽ കാൽനടയാത്രക്കാർക്കു സുരക്ഷിതമായി നടക്കാൻ സംവിധാനമില്ല.

നടപ്പാതകൾ ഉണ്ടെങ്കിലും അധികൃത പാർക്കിങ്, വ്യാപാര സ്ഥാപനങ്ങളുടെ ബോർഡ്, പൊട്ടിത്തകർന്ന സ്ലാബുകൾ തുടങ്ങിയവയൊക്കെ ഭീഷണിയാണ്. എംസി റോഡ് ഉൾപ്പെടെ പ്രധാന പാതകളുടെ വശങ്ങളിലും നടപ്പാതകളിലും രാവിലെ വാഹനം പാർക്കു ചെയ്ത ശേഷം കോട്ടയം, എറണാകുളം ഭാഗത്തേക്കു പോകുന്ന ഒട്ടേറെ യാത്രക്കാർ ഉണ്ട്.

അനധികൃത പാർക്കിങ് പരിശോധിക്കാൻ പോലും പൊലീസ് തയാറാകുന്നില്ല. വിദ്യാർഥികൾ ഉൾപ്പെടെ കാൽനടയാത്രക്കാർ സുരക്ഷിതരല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙ടൗണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പട്ടിത്താനം ,വയലാ ,കൂടല്ലൂർ,മണ്ണക്കനാട്,കാട്ടമ്പാക്ക്, മടയകുന്ന്,തോട്ടുവാ, മുതലായ സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ ബസുകളിലും സൈക്കിളിലും മറ്റു വാഹനങ്ങളിലും എത്തുന്നു. ചിലർ കാൽനടയായി എത്തുന്നു.ഇവരുടെ പ്രധാന ചിന്ത റോഡ് എങ്ങനെ സുരക്ഷിതമായി കടക്കും എന്നതാണ്.

കുറവിലങ്ങാട് ടൗണിനുള്ളിൽ
നടപ്പാതയിലെ പാർക്കിങ്.
കുറവിലങ്ങാട് ടൗണിനുള്ളിൽ നടപ്പാതയിലെ പാർക്കിങ്.
വഴി കടക്കുമ്പോൾ അമിതവേഗത്തിൽ വരുന്ന വാഹനങ്ങളെ ഭയപ്പെടണം. സേവനത്തിനായി പൊലീസ് സാന്നിധ്യം പലയിടത്തും ഇല്ല.

കുറവിലങ്ങാട് ടൗണിൽ നടപ്പാതയിലെ സ്ലാബുകൾ പലതും പൊട്ടിത്തകർന്നു.
രണ്ട് സ്ലാബുകൾ ചേരുന്ന ഭാഗത്തെ വിള്ളലാണു മറ്റൊരു പ്രശ്നം.

നടപ്പാതയിലേക്ക് കയറിയുള്ള വാഹന പാർക്കിങ്. കോഴാ മുതൽ പകലോമറ്റം വരെ ഇതാണ് സ്ഥിതി. തോന്നുംപടിയാണ് പാർക്കിങ്.

തെരുവുനായയുടെ കടിയേൽക്കാതെ പകലോമറ്റം മുതൽ കോഴാ വരെ എത്തിയാൽ ഭാഗ്യം. സെൻട്രൽ ജംക്‌ഷൻ ഉൾപ്പെടെ പല സ്ഥലത്തും നായ്ക്കൂട്ടങ്ങൾ സജീവം.

പഞ്ചായത്ത് ബസ് സ്റ്റാൻഡ്, സെൻട്രൽ ജംക്‌ഷൻ പള്ളിക്കവല എന്നിവിടങ്ങളിൽ പൊലീസ്, ഹോം ഗാർഡ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ, രണ്ട് സ്കൂളുകൾ, കോളജ് എന്നിവയുടെ മുന്നിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കാൻ പൊലീസില്ല.

എംസി റോഡ് നവീകരണം പൂർത്തിയായ സമയത്ത് പകലോമറ്റം മുതൽ കോഴാ വരെ നടപ്പാതകൾ നവീകരിക്കാൻ പദ്ധതി തയാറാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. പിന്നീട് ഒന്നും സംഭവിച്ചില്ല.

എംസി റോഡിലെ ഗട്ടറുകൾ ഇപ്പോഴില്ല. പക്ഷേ, കുഴി അടച്ചതു അശാസ്ത്രീയമായി. റോഡിൽനിന്നു ഉയർന്ന രീതിയിലാണു ടാറിങ്. നേരത്തെ കുഴിയിൽ വീണു വാഹനങ്ങൾ അപകടത്തിൽപെടുക ആയിരുന്നെങ്കിൽ ഇപ്പോൾ തിട്ട പോലുള്ള സ്ഥലത്തു തട്ടി വീഴുന്ന അവസ്ഥ.

വഴിവിളക്കുകളും സൗരോർജ വിളക്കുകളും മിഴി അടച്ചിരിക്കുന്നതിനാൽ രാത്രി വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ വെളിച്ചം ഇല്ല.