
കുറവിലങ്ങാട് എംഎ ജോൺ മറ്റത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും ഫെബ്രുവരി 22ന് മറ്റത്തിൽ കുടുംബയോഗം മന്ദിരത്തിൽ വച്ച് നടത്തും; മുൻ കെപിസിസി പ്രസിഡൻ്റ് കെ മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും
കുറവിലങ്ങാട്: എംഎ ജോൺ മറ്റത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും ഫെബ്രുവരി 22ന് കുര്യനാട് മറ്റത്തിൽ കുടുംബയോഗം മന്ദിരത്തിൽ വച്ച് മുൻ കെപിസിസി പ്രസിഡണ്ട് കെ മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും.
കടുത്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജെയിംസ് പുല്ലാപ്പള്ളി അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ എക്സ് എംഎൽഎ ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തും.
കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, കണ്ണൂർ ജില്ല ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്,
മുൻ കോട്ടയം ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് ടോമി കല്ലാനി,ജാൻസ് കുന്നപ്പള്ളി, ബിജു പുന്നത്താനം,
മാർട്ടിൻ പന്നിക്കോട്
Whatsapp Group 1 | Whatsapp Group 2 |Telegram Group

, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി,ജോർജ് പയസ്സ്, സാബു തെങ്ങുംപള്ളി, കെ എ എബ്രഹാം, ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ന്യൂജന്റ് ജോസഫ്, എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെയിംസ് പുല്ലാപ്പിള്ളി, ബേബി തൊണ്ടംകുഴി, മാർട്ടിൻ പുന്നക്കോട്, ബാബു തെങ്ങുംപള്ളി,
ഷാജി പുതിയിടം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.