പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ഒഴിവാക്കാൻ വീ​​​തി കു​​​റ​​​ഞ്ഞ പ​​​ഞ്ചാ​​​യ​​​ത്ത് റോ​​​ഡി​​​ലൂ​​​ടെ പോ​​​കാ​​​ന്‍ ശ്രമം ;കു​​​റു​​​പ്പ​​​ന്ത​​​റയിൽ സിമന്റു കട്ടയുമായി പോയ ലോറി മ​​​ണ്ണി​​​ടി​​​ഞ്ഞു തോ​​​ട്ടി​​​ലേ​​​ക്കു മറിഞ്ഞു

Spread the love

 

സ്വന്തം ലേഖിക

കു​​​റു​​​പ്പ​​​ന്ത​​​റ: പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സി​​​മ​​​ന്‍റ് ക​​​ട്ട​​​യു​​​മാ​​​യി വീ​​​തി കു​​​റ​​​ഞ്ഞ പ​​​ഞ്ചാ​​​യ​​​ത്ത് റോ​​​ഡി​​​ലൂ​​​ടെ പോ​​​കാ​​​ന്‍ ശ്ര​​​മി​​​ച്ച ടി​​​പ്പ​​​ര്‍ ലോ​​​റി റോ​​​ഡ​​​രി​​​കി​​​ലെ മ​​​ണ്ണി​​​ടി​​​ഞ്ഞു തോ​​​ട്ടി​​​ലേ​​​ക്കു ചെ​​​രി​​​ഞ്ഞു. കു​​​റു​​​പ്പ​​​ന്ത​​​റ ക​​​ട​​​വി​​​നു സ​​​മീ​​​പ​​​ത്തു​​നി​​​ന്നു കു​​​റു​​​പ്പ​​​ന്ത​​​റ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തേ​​​ക്കെ​​​ത്തു​​​ന്ന റോ​​​ഡി​​​ലൂ​​​ടെ ക​​​ട​​​ന്നു​​പോ​​​കാ​​​ന്‍ ശ്രമിക്കുമ്പോഴാണ് അ​​​പ​​​ക​​​ടം.

കു​​​റു​​​പ്പ​​​ന്ത​​​റ ക​​​ട​​​വി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30ഓ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. തോ​​​ടി​​​ന്‍റെ വ​​​ശ​​​ത്തു​​കൂ​​​ടി ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന റോ​​​ഡാ​​​ണി​​​ത്.
ചെ​​​റു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ മാ​​​ത്രം ക​​​ട​​​ന്നു​​പോ​​​കു​​​ന്ന റോ​​​ഡ് മ​​​ഴ​​​ക്കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​പ​​​ക​​​ട ഭീ​​​ഷ​​ണി​​​യി​​​ലാ​​​യി​​​രു​​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാ​​​ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​ട​​​ന്നു​​​പോ​​​യാ​​​ല്‍ അ​​​പ​​​ക​​​ട​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ ടി​​​പ്പ​​​ര്‍ ലോ​​​റി ഇ​​​തി​​​ലേ പ്ര​​​വേ​​​ശി​​​ച്ച​​​പ്പോ​​​ള്‍​​ത്ത​​​ന്നെ നാ​​​ട്ടു​​​കാ​​​ര്‍ എ​​​തി​​​ര്‍​​​ത്തി​​​രു​​​ന്നു. എ​​​തി​​​ര്‍​​പ്പ​​​വ​​​ഗ​​​ണി​​​ച്ചു മു​​​ന്നോ​​​ട്ടു​​പോ​​​കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​പ്പോ​​​ളാ​​​ണ് തോ​​​ടി​​​ന്‍റെ വ​​​ശ​​​ത്തെ റോ​​​ഡി​​​ടി​​​ഞ്ഞു ലോ​​​റി കു​​​ടു​​​ങ്ങി​​​യ​​​ത്.

ഉ​​​ട​​​ന്‍​​​ത​​​ന്നെ മു​​​ന്‍​​​വ​​​ശ​​​ത്തു​​നി​​​ന്നു ജെ​​​സി​​​ബി ഉ​​​പ​​​യോ​​​ഗി​​​ച്ചു ഉ​​​യ​​​ര്‍​​​ത്തി​​​യ ശേ​​​ഷം പു​​​റ​​​കു​​​വ​​​ശ​​​ത്ത് ക്രെ​​​യി​​​നു​​​പ​​​യോ​​​ഗി​​​ച്ചു ലോ​​​റി കെ​​​ട്ടി വ​​​ലി​​​ച്ചു ഇ​​​വി​​​ടെ നി​​​ന്നും മാ​​​റ്റി​​​യ​​​തി​​​നാ​​​ല്‍ വ​​​ന്‍​​​ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി.മാ​​​ന്‍​​​വെ​​​ട്ട​​​ത്തു​​നി​​​ന്നും സി​​​മ​​​ന്‍റ് ക​​​ട്ട​​​യു​​​മാ​​​യെ​​​ത്തി​​​യ ടി​​​പ്പ​​​ര്‍ ലോ​​​റി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​​​പ്പെ​​ട്ട​​​ത്.