
കോട്ടയം : കുറുപ്പന്തറയില്‍ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് അറ്റകുറ്റപണിയ്ക്കിടെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം.
അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.
കുറുപ്പന്തറ കുറുപ്പം പറമ്പില്‍ ജോസഫാ (ഔസേപ്പച്ചൻ – 51) ണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച )ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറിയതായിരുന്നു മൂന്നുപേരും.
മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ പിടിവിട്ട് ഇവർ താഴെ വീഴുകയായിരുന്നു. മേല്‍ക്കൂര നീക്കുന്നതിനിടെ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍പ്പെട്ട മൂന്നു പേരെയും ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളി ആണെന്നാണ് വിവരം.