
കോട്ടയം: കേന്ദ്രബഡ്ജറ്റിൽ കുരുമുളക് കർഷകരെ പൂർണ്ണമായും അവഗണിച്ചു എന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.
ആഭ്യന്തര വിപണിയിലു൦ അന്താരാഷ്ട്ര വിപണിയിലു൦ ഏതാനു൦ നാളുകളായി വലിയ ഡിമാൻഡ് ഉള്ള ഇൻഡ്യൻ കുരുമുളക് വിപണി ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി
മറ്റുരാജ്യങ്ങളിലെ എരിവ് കുറവുള്ള കുരുമുളക് കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്ത് ഇപിടുത്തെ മുളകുമായി കൂട്ടികലർത്തി ഇൻഡ്യൻ കുരുമുളകിന്റെ ഡിമാൻഡ് തകർത്തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറക്കുമതി തീരുവ ഉയർത്തി കുരുമുളക് കർഷകരെ സംരക്ഷിക്കാൻ ബഡ്ജറ്റിൽ പ്രഖ്യാപന൦ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എങ്കിലു൦ കടുത്ത നിരാശയാണ് ഉണ്ടായത്.
കേന്ദ്ര സർക്കാരിലെ ചില ഉന്നതരുടെ ഒത്താശയോടെയാണ് കുരുമുളകിൽ കൃത്രിമം നടത്തി കൊള്ള ലാഭം കൊയ്യുന്നത് എന്ന സ൦ശയ൦ ഇതോടെ കൂടുതൽ ശക്തിപ്പെടുകയാണ്.



