play-sharp-fill
വീട്ടുമുറ്റത്ത് കിടന്ന അഞ്ച് കിലോ കുരുമുളക് രാത്രിയില്‍ മോഷണം പോയി ; വെള്ളാശേരി മേഖലയില്‍ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമാകുന്നു

വീട്ടുമുറ്റത്ത് കിടന്ന അഞ്ച് കിലോ കുരുമുളക് രാത്രിയില്‍ മോഷണം പോയി ; വെള്ളാശേരി മേഖലയില്‍ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമാകുന്നു

 

കടുത്തുരുത്തി: വീട്ടുമുറ്റത്ത് കിടന്ന അഞ്ച് കിലോ കുരുമുളക് രാത്രിയില്‍ മോഷണം പോയി. വെള്ളാശേരി നിലപ്പനകൊല്ലിയില്‍ ജോസ് ജെയിംസിന്‍റെ വീട്ടുമുറ്റത്തുനിന്നാണ് കുരുമുളക് മോഷണം പോയത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. പകല്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന കുരുമുളക് രാത്രിയില്‍ പടുത ഉപയോഗിച്ചു മൂടിയിട്ടിരിക്കുകയായിരുന്നു.

 

ഈ പടുത ഉള്‍പ്പെടെയാണ് മോഷണം പോയത്. പുലര്‍ച്ചെ മൂന്നിന് വീട്ടുകാരന്‍ ഉണര്‍ന്നപ്പോഴാണ് മോഷണം പോയ വിവരമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാർ പരിസരത്ത് നടത്തിയ തെരച്ചലില്‍ സമീപത്തുള്ള കുടിവെള്ള പദ്ധതിക്ക് വെള്ളമെടുക്കുന്ന കുളത്തിനരികില്‍നിന്നു പടുത കണ്ടെത്തി. പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചു. വെള്ളാശേരി മേഖലയില്‍ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്.

 

ഒരു വര്‍ഷം മുൻപ്ഈ പ്രദേശത്ത് വ്യാപകമായ മോഷണവും മോഷണശ്രമങ്ങളും നടന്നിരുന്നു. മോഷണം നടക്കുന്നതിനിടെ ഒരിടത്ത് വീട്ടുകാര്‍ മോഷ്ടാവിനെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും തുടര്‍നടപടികള്‍ പോലീസിന്‍റെ ഭാഗത്തുനിന്നുമുണ്ടായില്ല. ഇടവേളയ്ക്കു ശേഷം ഈ മേഖലയില്‍ വീണ്ടും മോഷണം ആരംഭിച്ചതോടെ നാട്ടുകാരും പരിഭ്രാന്തിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group