video
play-sharp-fill
തകർന്ന് കിടന്ന പൊൻപുഴപ്പൊക്കം കളമ്പാട്ട് ചിറ റോഡിന് ശാപമോക്ഷം; റോഡ് നവീകരിക്കുന്നത് കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഡിവിഷൻ മെമ്പർ പി കെ വൈശാഖ് ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ മുടക്കി

തകർന്ന് കിടന്ന പൊൻപുഴപ്പൊക്കം കളമ്പാട്ട് ചിറ റോഡിന് ശാപമോക്ഷം; റോഡ് നവീകരിക്കുന്നത് കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഡിവിഷൻ മെമ്പർ പി കെ വൈശാഖ് ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ മുടക്കി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ പരിധിയിൽ വരുന്ന കുറിച്ചി ഗ്രാമപഞ്ചായത്ത് വാർഡ് 8 പൊൻപുഴപ്പൊക്കം കളമ്പാട്ട് ചിറ റോഡിന് ശാപമോക്ഷമായി.


കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഡിവിഷൻ മെമ്പർ പി കെ വൈശാഖ് ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്. 10 കൊല്ലമായി തകർത്ത് കിടന്ന റോഡ് നവീകരിക്കണമെന്നത് നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്നു. കുറിച്ചി ഞാലിയാകുഴി തെങ്ങണ റൂട്ടിൽ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് ഇത്. നിരവതി സ്കൂൾ വണ്ടികളും പാരഗൺ കമ്പനിയും ഫ്ളയിവുഡ് കമ്പനിയും ഈ റൂട്ടിൽ സ്ത്ഥി ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പികെ വൈശാഖ് നിർവഹിച്ചു. വാർഡ് മെമ്പർ സ്മിത ബൈജു അധ്യക്ഷത വഹിച്ചു. ഉപഭോക്തർ സമതി കൺവീനർ ബി അജിത്ത് കുമാർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബിനു സോമൻ, CPM പ്രതിനിധി എം ആർ പ്രസാദ്, സി.സി ജോൺ ചിറത്തലാട്ട് , ബിജു കമ്പോളത്ത് പറമ്പിൽ, മോട്ടി കാവനാടി, കെസി വിൻസന്റ്, അരുൺ ബാബു, റ്റി ബി തോമസ്സ് തുടങ്ങിയവർ സംസാരിച്ചു