കുറിച്ചിയിൽ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു: കുടുംബശ്രീ മീറ്റിംങിൽ പങ്കു ചേർന്നു; ജനസേവാ കേന്ദ്രത്തിൽ പോയി: രോഗം സ്ഥിരീകരിച്ച പനച്ചിക്കാട്ടെ ആരോഗ്യ പ്രവർത്തകന്റെ അമ്മയുടെ റൂട്ട് മാപ്പ് ഇങ്ങനെ

കുറിച്ചിയിൽ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു: കുടുംബശ്രീ മീറ്റിംങിൽ പങ്കു ചേർന്നു; ജനസേവാ കേന്ദ്രത്തിൽ പോയി: രോഗം സ്ഥിരീകരിച്ച പനച്ചിക്കാട്ടെ ആരോഗ്യ പ്രവർത്തകന്റെ അമ്മയുടെ റൂട്ട് മാപ്പ് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ബാധിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന പനച്ചിക്കാട്ടെ ആരോഗ്യ പ്രവർത്തകന്റെ അമ്മയുടെ സഞ്ചാര പാതയാണ് ജില്ലാ ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്. പനച്ചിക്കാട് കുറിച്ചി പഞ്ചായത്തുകളിൽ ഇവർ കറങ്ങി നടന്നിട്ടുണ്ട്. ഇത് കൂടാതെ കുടുംബശ്രീ അയൽക്കൂട്ടം യോഗത്തിലും ഇവർ പങ്കെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.

മാർച്ച് 24 നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആയ മകൻ പനച്ചിക്കാട്ടെ ഇവരുടെ വീട്ടിൽ എത്തുന്നത്. മകൻ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. എന്നാൽ, മകന് രോഗ സാധ്യതയില്ലെന്ന കണക്കു കൂട്ടലിലാണ് അമ്മ വീട്ടിൽ നിന്നും പുറത്തിറങ്ങി സഞ്ചരിച്ചത് എന്ന സൂചനയാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ എട്ടു വരെ അമ്മ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഇതിനു ശേഷമാണ് ഇവർ പുറത്തിറങ്ങിയത് എന്നു വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഏപ്രിൽ എട്ടിന് രാവിലെ 10.30 മുതൽ 11.30 വരെ ഇവർ കുറിച്ചി സചിവോത്തമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയതായി റൂട്ട്മാപ്പ് വ്യക്തമാക്കുന്നുണ്ട്.

പിന്നീട് ഏപ്രിൽ 11 ന് രാവിലെ 10.30 മുതൽ 11.30 വരെ ഇവർ വീണ്ടും ഇതേ ആശുപത്രിയിൽ തന്നെ എത്തി. ഏപ്രിൽ 18 ന് രാവിലെ പത്തിന് കുഴിമറ്റം എൻ.എസ്.എസ് സ്‌കൂളിനു സമീപം ജനസേവാ കേന്ദ്രത്തിൽ ഇവർ എത്തിയിട്ടുണ്ട്. ഇതേ ദിവസം തന്നെ ഉച്ചയ്ക്ക് രണ്ടരയ്ക്കു അയൽവാസിയുടെ വീട്ടിൽ നടന്ന കുടുംബശ്രീ യോഗത്തിൽ ഇവർ പങ്കെടുത്തിട്ടുണ്ട്.

ഏപ്രിൽ 21 ന് രാത്രി എട്ടിന് കുറിച്ചിയിൽ നടന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ഇവിടെ പത്തിലധികം ആളുകൾ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. ഏപ്രിൽ 22 ന് രാവിലെ ഒൻപത് മുതൽ 11 വരെ ജനറൽ ആശുപത്രിയിൽ മകനോടൊപ്പം എത്തി. 25 ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നു നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.