കുറിച്ചിയിൽ വീട്ടുമാലിന്യങ്ങൾ തള്ളുന്നത് തടയാൻ സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനരഹിതമായതോടെ വീണ്ടും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

Spread the love

കുറിച്ചി : വീട്ടുമാലിന്യങ്ങൾ തള്ളുന്നത് തടയാൻ സ്ഥാപിച്ച ക്യാമറകൾ കണ്ണടച്ചതോടെ സമൂഹവിരുദ്ധർ വീണ്ടും അഴിഞ്ഞാടുന്നു. ഒരു സിസി ക്യാമറ സ്ഥാപിച്ചതോടുകൂടിയാണ് ഈ പ്രദേശം മാലിന്യവിമുക്തമായത്.

video
play-sharp-fill

കളമ്പാട്ടുചിറ, ഹോമിയോ ആശുപത്രി, ചെമ്പുചിറ, മുട്ടത്തുകടവ് അടക്കം സ്ഥലങ്ങളിലായിരുന്നു സി.സി. ക്യാമറകൾ സ്ഥാപിച്ചത്.

ഹോമിയോ ആശുപത്രിയുടെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തും റോഡിലും വീട്ടുമാലിന്യങ്ങൾ ചാക്കുകളിലാക്കി തള്ളിയിരുന്നു. സമാനസ്ഥിതിയായിരുന്നു ചെമ്പുചിറയിലും കളമ്പാട്ടുചിറയിലും മുട്ടത്തുകടവിലുമൊക്കെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോളാർ പവറിൽ പ്രവർത്തിക്കുന്ന ഇത്തരം ക്യാമറകൾക്ക് മാർക്കറ്റ് വില അനുസരിച്ച് 12,000 രൂപയോളം ചെലവുവരും.രണ്ടുവർഷത്തെ ഗാരന്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ ആറോ ഏഴോ ക്യാമറകളാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചത്. ഹോമിയോ ആശുപത്രിക്ക്‌ സമീപം സ്ഥാപിച്ച ക്യാമറ രണ്ടുദിവസത്തിനകം കേടായി.

രണ്ടുവർഷം കഴിഞ്ഞിട്ടും പുതിയ ക്യാമറ സ്ഥാപിക്കാൻ സാധിച്ചില്ല. കളമ്പാട്ടുചിറയിലെ ക്യാമറയുടെ ദർശനം സമൂഹവിരുദ്ധർ ഇപ്പോൾ താഴോട്ടാക്കി വെച്ചിരിക്കുകയാണ്. ഇതോടെ പ്രദേശത്ത് വീണ്ടും വീട്ടുമാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുകയാണ്.