വില്ലേജ് ഓഫീസര്‍ അവധിയില്‍ പ്രവേശിച്ചിട്ട് രണ്ട് മാസം; കുറിച്ചി വില്ലേജ് ഓഫീസിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ; ദുരിതത്തിലായി ജനങ്ങൾ
ചങ്ങനാശേരി: കുറിച്ചിയില്‍ വില്ലേജ് ഓഫീസര്‍ ഇല്ല.
ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന നിരവധി ആളുകള്‍ ദുരിതത്തിലാകുന്നതായി പരാതി. വില്ലേജ് ഓഫീസര്‍ രണ്ടു മാസം മുൻപ് അവധിയില്‍ പ്രവേശിച്ചതോടെയാണ് വില്ലേജ് ഓഫീസിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. വിവിധ വില്ലേജുകളിലെ ഓഫീസര്‍മാര്‍ക്ക് താത്കാലിക ചുമതല നല്‍കുന്നുണ്ടെങ്കിലും ഇത് പര്യാപ്തമാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുറിച്ചി ഗ്രാമപഞ്ചായത്തില്‍ ഇരുപതിലേറെ കോളനികളാണുള്ളത്. വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കി ദിവസങ്ങള്‍ കാത്തിരുന്നിട്ടും ലഭ്യമാകാതെ വന്നതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി വില്ലേജ് ഓഫീസില്‍ പുതിയ വില്ലേജ് ഓഫീസറെ നിയമിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്‌ട്രീയ സംഘടനകളും എംഎല്‍എ, ജില്ലാ കളക്ടര്‍, റവന്യുമന്ത്രി തുടങ്ങി ഉന്നതാധികൃതര്‍ക്കെല്ലാം പരാതി നല്‍കിയിട്ടുണ്ട്. വിഷയം ഉടനെ പരിഹരിക്കുമെന്ന് റവന്യു അധികൃതര്‍ ചൂണ്ടിക്കാട്ടി.
വില്ലേജ് ഓഫീസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്തിന് കുറിച്ചി വില്ലേജ് ഓഫീസിനു മുൻപില്‍ ധര്‍ണ നടത്തും.