video
play-sharp-fill

ഇത്തിത്താനം:കുറിച്ചി പഞ്ചായത്തിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

ഇത്തിത്താനം:കുറിച്ചി പഞ്ചായത്തിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണത്തിൽ സർക്കാർ വിവേചനം കാണിക്കുന്നതായി ആരോപിച്ച് ബിജെപി നേതൃത്വത്തിൽ ധർണ നടത്തി. ഇടത് ഗവൺമെന്റ് വെള്ളപ്പൊക്ക സമാശ്വാസം എല്ലാ ദുരിതബാധിതർക്കും നൽകിയില്ല, പ്രളയ ബാധിതരോട് നിരുത്തരവാദപരമായി പെരുമാറുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ചില്ലി കാശ് ദുരിതാശ്വാസ നിധിയിലേക്ക് തരില്ല എന്ന് സിപിഎം ആരോപിക്കുകയാണെന്ന് നേതാക്കൾ.പ്രത്യേക അക്കൗണ്ടിൽ ദുരിതാശ്വാസ നിധി സമാഹരിക്കണം എന്ന ഹൈക്കോടതി നിർദ്ദേശംഎന്തുകൊണ്ട്പാലിക്കുന്നില്ലന്നും. കുറിച്ചി പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികളെ കോർണർ ചെയ്തുള്ള സി പി എം നടപടികൾ പ്രതിഷേധാർഹമാണെന്നും ്ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സമിതി അംഗം ടി എൻ ഹരികുമാർ പറഞ്ഞു.
ജില്ല സെക്രട്ടറി പി സുനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ്, വി വിനയകുമാർ, രതീഷ് കുറിച്ചി, കെ ജെ കൊച്ചുമോൻ, അമ്പിളി വിനോദ് ,പി കെ ഗോപാലകൃഷ്ണൻ, വിനീഷ്ചിറവംമുട്ടം, സദാനന്ദൻ അനീഷ് കേളൻകവല, എന്നിവർ പ്രസംഗിച്ചു.