video
play-sharp-fill

കുറിച്ചി പഞ്ചായത്ത് മെമ്പർ അനീഷ് തോമസിന് സാമൂഹ്യ വിരുദ്ധരുടെ മർദനമേറ്റു ; പിന്നിൽ കാറിൽ മദ്യപിച്ചെത്തിയ രണ്ടുപേർ ; ചിങ്ങവനം പൊലീസിൽ പരാതി നൽകി

കുറിച്ചി പഞ്ചായത്ത് മെമ്പർ അനീഷ് തോമസിന് സാമൂഹ്യ വിരുദ്ധരുടെ മർദനമേറ്റു ; പിന്നിൽ കാറിൽ മദ്യപിച്ചെത്തിയ രണ്ടുപേർ ; ചിങ്ങവനം പൊലീസിൽ പരാതി നൽകി

Spread the love

ചങ്ങനാശ്ശേരി : കുറിച്ചി പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറും പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ നെടുംപറമ്പിൽ അനീഷ് തോമസിന് സാമൂഹ്യവിരുദ്ധരുടെ മർദ്ദനമേറ്റു. ശനിയാഴ്ച രാത്രി 8.30 ഓടുകൂടിയാണ് സംഭവം. കുറിച്ചി കാഞ്ഞിരത്തുംമൂട് – വില്ലേജ് പടി റോഡ് കോൺക്രീറ്റിങ്ങുമായി ബന്ധപ്പെട്ട് ഈ റോഡിൽ നിൽക്കുമ്പോൾ ഇതു വഴി കാറിൽ മദ്യപിച്ചു എത്തിയ രണ്ടു പേരാണ് മർദ്ദിച്ചത്.

റോഡ് നിർമ്മാണത്തിനെത്തിയ ജോലിക്കാരും കോൺട്രാക്ടറും ഉൾപ്പെടെയുളളവരുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മദ്യപിച്ചു വാഹനത്തിലെത്തിയ പ്രദേശവാസികളായ രണ്ടു പേർ ചേർന്ന് യാതൊരു പ്രകോപനവും ഇല്ലാതെ അകാരണമായി മർദ്ദിച്ചതെന്ന് അനീഷ് തോമസ് പറഞ്ഞു.

മൂന്നുദിവസമായി റോഡിൻറെ കോൺക്രീറ്റ് ജോലികൾ നടന്നുവരികയായിരുന്നു.ശനിയാഴ്ചയോടെ പണി പൂർത്തീകരിക്കുന്നതിൻ്ററെ ഭാഗമായി രാത്രിയും ജോലികൾ നടക്കുകയായിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെമ്പറെ മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇവരെ പിടിച്ചു മാറ്റുകയും താഴെ വീണു കിടന്ന മെമ്പറെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചിങ്ങവനം പൊലീസിൽ പരാതി അറിയിച്ചു. ജോബ് മൈക്കിൾ എം.എൽ. എ, പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ എന്നിവർ ആശുപത്രിയിലെത്തി