ഐസ്‌ക്രീം ഫാക്‌റിയില്‍ നിന്നും പുറംതള്ളുന്ന മാലിന്യം എത്തുന്നത് സമീപത്തുള്ള കിണറുകളില്‍; കിണര്‍ നിറയെ പുഴുക്കളും വെള്ളത്തിന് സഹിക്കാന്‍ വയ്യാത്ത നാറ്റവും; വെള്ളം ലാബില്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് അപകടം പിടിച്ച ബാക്ടീരിയകള്‍; കോട്ടയം കുറിച്ചിയില്‍ ഐസ്‌ക്രീം ഫാക്ടറിക്ക് മുന്നില്‍ നാട്ടുകാരുടെ രാപകല്‍ സമരം കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍…!
സ്വന്തം ലേഖിക
കോട്ടയം: ഐസ്‌ക്രീം ഫാക്‌റിയില്‍ നിന്നും പുറംതള്ളുന്ന മാലിന്യം എത്തുന്നത് സമീപത്തുള്ള കിണറുകളില്‍.
കുടിക്കുന്നതിനോ കുളിക്കുന്നതോണോ വെള്ളം ഉപയോഗിക്കാന്‍ ആവില്ല. കോട്ടയം കുറിച്ചി പഞ്ചായത്തില്‍ എണ്ണക്കച്ചിറയിലെ നിവാസികളാണ് ദുരിതം അനുഭവിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിണറുകള്‍ മലിനമാക്കുന്നു എന്ന് ആരോപിച്ച് കോട്ടയത്ത് ഐസ്‌ക്രീം ഫാക്ടറിക്ക് മുന്‍പില്‍ നാട്ടുകാരുടെ രാപ്പകല്‍ സമരം രണ്ടാം ദിവസം പിന്നിട്ടു. മന്ദിരം – കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐസ്‌ക്രീം പ്ലാന്റിന് മുന്നിലാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ സമരം നടത്തുന്നത്.
ഫാക്ടറിക്ക് സമീപമുള്ള പതിനഞ്ചോളം കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പഞ്ചായത്ത് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയത് എന്ന് നാട്ടുകാര്‍ പറയുന്നു.
കിണറുകളില്‍ അസ്സഹനീയമായ ദുര്‍ഗന്ധമാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയിലെ കിണറും മലിനമാക്കപ്പെട്ടു. വെള്ളത്തിന് ഇരുണ്ട നിറമാണ്.
ജനകീയ സമിതി തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചതില്‍ നിന്നു കിണറുകളിലെ വെള്ളത്തില്‍ അമോണിയം, കോളിഫോം ബാക്റ്റീരിയ എന്നിവ അപകടകരമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.