പ്രളയം സമ്മാനിച്ച ദുരിതങ്ങളുമായി പാട്ടാശ്ശേരി

പ്രളയം സമ്മാനിച്ച ദുരിതങ്ങളുമായി പാട്ടാശ്ശേരി

സ്വന്തം ലേഖകൻ

കുറിച്ചി:പ്രളയം ഒട്ടേറെ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. കുറിച്ചിയിൽ പാട്ടാശ്ശേരി ഭാഗത്ത് ഒട്ടേറെ ദുരിതങ്ങൾ സമ്മാനിച്ചാണ് പ്രളയം കടന്നു പോയത്. പാട്ടാശ്ശേരിയിൽ പുത്തൻചിറ വീട്ടിൽ കൊച്ചുമോൾ സാബുവിന്റെ കുടുംബത്തിന് നഷ്ടങ്ങൾ ഏറെയാണ്. വീടിന്റെ പുറംഭിത്തി വിണ്ട് കീറി. വീട് ഇരുത്തി. ശൗചാലയം ഒരു വശത്തേക്ക് ഇരുന്ന് തകർന്ന അവസ്ഥയിലാണ്. കൂലിപ്പണിയാണ് കുടുംബത്തിന്റെ ജീവിതമാർഗ്ഗം. വെള്ളപ്പൊക്ക സമയത്ത് 2 ആടുകളും ചത്തു. ബാക്കി ഉണ്ടായിരുന്ന ആടുകളെ കിട്ടിയ വിലക്ക് പിടിച്ച് വിൽക്കേണ്ടിയും വന്നു. കുടുംബത്തിനുണ്ടായിരിക്കുന്ന ഈ ദുസ്ഥിതികൾക്ക് എന്ത് പരിഹാരം എന്നറിയാതെ കൊച്ചുമോളും കുടുംബവും പകച്ച് നിൽക്കുകയാണ്. ശൗചാലയവും വീടിന്റെ അറ്റകുറ്റപ്പണിക്കും ഗവൺമെന്റ് അനുമതിക്കായി അപേക്ഷകൾ സമർപ്പിച്ചിരിക്കുകയാണ്. ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിആർ മഞ്ജീഷ്, പി കെ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ, രതീഷ് കുറിച്ചി, പ്രശാന്ത് രവി, പങ്കജാക്ഷൻ പി കെ ,ശ്രീകുമാർ ജി,എം എസ് കൃഷ്ണകുമാർ, വിഷ്ണു എന്നിവർ പ്രദേശങ്ങൾ സന്ദർശിച്ചു.