play-sharp-fill
ജസ്റ്റിസ് കുര്യൻ ജോസഫ് പടിയിറങ്ങുന്നത് പരമോന്നത കോടതിയിൽ 1034 വിധികൾ എഴുതിയ ശേഷം

ജസ്റ്റിസ് കുര്യൻ ജോസഫ് പടിയിറങ്ങുന്നത് പരമോന്നത കോടതിയിൽ 1034 വിധികൾ എഴുതിയ ശേഷം

സ്വന്തം ലേഖകൻ

ഡൽഹി: അഞ്ച് വർഷം കൊണ്ട് പരമോന്നത കോടതിയിൽ ആയിരത്തിലധികം വിധിന്യായങ്ങൾ എഴുതി ജസ്റ്റിസ് കുര്യൻ ജോസഫ് പടിയിറങ്ങുന്നു. സുപ്രിം കോടതി കൊളീജിയത്തിലെ മൂന്നാമൻ. വൈവാഹിക കേസുകളിൽ പലപ്പോഴും മധ്യസ്ഥൻ. പരമോന്നത കോടതിയിൽ 1034 വിധികൾ എഴുതിയ ആദ്യ മലയാളി. കോടതി ഭരണത്തിലെ അരുതായ് മകളിൽ മുൻ ചീഫ് ജസറ്റിസ് ദീപക് മിശ്രക്കെതിരെ വാർത്താസമ്മേളനം നടത്തി പ്രതിഷേധിച്ച മുതിർന്ന ജഡ്ജി. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ജസ്റ്റിസ് കുര്യൻ ജോസഫിന്. മുത്തലാഖ്, ജുഡീഷ്യൽ നിയമന കമ്മീഷൻ തുടങ്ങിയ സുപ്രധാന കേസുകളിൽ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു. ദാമ്പത്യ തർക്ക കേസുകളിൽ മിക്കതിലും കക്ഷികളെ രമ്യതയിലാക്കുന്നതിലും, സമാധാനപരമായി വേർപിരിക്കുന്നതിലും, കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും പ്രവീണ്യം തെളിയിച്ചു. മുംബൈ സ്‌ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മരണ വാറന്റ് കുര്യൻ ജോസഫ് റദ്ദാക്കിയത് ജുഡിഷ്യറിയിലും പുറത്ത് ചർച്ചക്ക് വഴിയൊരുക്കി. വധ ശിക്ഷ തന്നെ എടുത്തു കളയേണ്ടതിനെ കുറിച്ച് ആലോചിക്കണമെന്ന് ബുധനാഴ്ച പ്രസ്താവിച്ച വിധിയിലും കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി.

മഹാപ്രളയത്തിൽ കേരളം വിറങ്ങലിച്ചു നിന്നപ്പോൾ ഡൽഹിയിൽനിന്നുയർ കരുതലിന്റെ കൈകളിലൊന്ന് ഈ ജഡ്ജിയുടെതായിരുന്നു. സംഭാവനകൾ ശേഖരിക്കുന്ന ചടങ്ങിൽ ചുക്കാൻ പിടിച്ച ജസ്റ്റിസ് നമ്മൾ അതിജീവിക്കുമെന്ന് പാടി മലയാള നാടിന് കരുത്തേകി. 2013 മാർച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനായത്. സുപ്രീംകോടതിയിൽ ഏറ്റവും കൂടുതൽ വിധികളെഴുതിയ മലയാളിയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group