
കോട്ടയം: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ പേ വാർഡിന്റെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും നിർമാണം പൂർത്തിയായി.
ഉഴവൂർ ബ്ലോക്ക്പഞ്ചായത്തിന്റെ 2024-25 വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ മുതൽ മുടക്കിയാണ് നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ 2217 ചതുരശ്ര അടി വിസ്തീർണത്തിൽ പേ വാർഡ് നിർമിച്ചത്. രോഗികൾക്കായി എട്ടു മുറികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
ഒരുകോടി രൂപ ചെലവിട്ടാണ് 2485 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽ നിന്നാണ് പദ്ധതിയ്ക്കാവശ്യമായ പണം ചെലവാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുകളിലത്തെ നിലയിൽ ഫാർമസി സ്റ്റോറും നഴ്സിംഗ് സൂപ്രണ്ടിന്റെ മുറിയും സജ്ജമാക്കിയിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ 2024 – 25, 2025- 26 പദ്ധതികളുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമാണ ജോലികളും നടന്നുവരികയാണ്. മൂന്നു കോടി രൂപ ചെലവിൽ 10838 ചതുരശ്ര അടിയിൽ രണ്ടു നിലകളിലാണ് കെട്ടിടം നിർമിക്കുന്നത്.
നാഷണൽ ഹെൽത്ത് മിഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. നിർമിതിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.




