ചീട്ടിന്റെ ഫീസ് ചോദിച്ച ആശുപത്രി ജീവനക്കാരന് മര്‍ദ്ദനം; ഉഴവൂര്‍ കെ.എന്‍.എം.എസ്. ആശുപത്രിയില്‍ ആയിരുന്നു സംഭവം; പ്രതി പിടിയില്‍

Spread the love

 

സ്വാന്തം ലേഖിക

കുറവിലങ്ങാട്: ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ഉഴവൂര്‍ അരീക്കര ഭാഗത്ത് കാക്കനാട്ട് കെ. വിഷ്ണു(30)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 11ന് ഉഴവൂര്‍ കെ.എന്‍.എം.എസ്. ആശുപത്രിയില്‍ സുഹൃത്തിനൊപ്പമാണ് വിഷ്ണു എത്തിയത്. ഇവര്‍ക്ക് ഒ.പി. ടിക്കറ്റ് നല്‍കിയശേഷം ചീട്ടിന്റെ ഫീസ് ചോദിച്ച ജീവനക്കാരനെ പ്രതി അസഭ്യം പറഞ്ഞ് ഉപദ്രവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപെടുകയും ചെയ്തു. മർദനമേറ്റയാൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അന്വേഷണത്തിനൊടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു.