കുറവിലങ്ങാട് ഇടവകയുടെ നേതൃത്വത്തില്‍ “ദീപ്തി -2026′ എന്ന പ്രോഗ്രാമിലൂടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകളെ ഞായറാഴ്ച ആദരിക്കും

Spread the love

കുറവിലങ്ങാട്: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി ഇടവകയുടെ നേതൃത്വത്തില്‍ “ദീപ്തി -2026′ എന്ന പ്രോഗ്രാമിലൂടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകളെ ഞായറാഴ്ച ആദരിക്കും.

video
play-sharp-fill

ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരിക്കല്‍ നടക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഇരുന്നൂറ്റിരണ്ട് വനിതകളെയാണ് യൂണിറ്റ് തലത്തില്‍ തെരഞ്ഞെടുത്ത് ആദരിക്കുന്നത്.
സംരംഭക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ വനിതകള്‍, വിവിധ അവാർഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയവർ, ആരോഗ്യരംഗത്തും അധ്യാപക മേഖലയിലും സേവനം അനുഷ്ഠിക്കുന്നവരുള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് ധരിക്കുന്നത്.
100 വയസ്സിനു മുകളില്‍ പ്രായമുള്ള മേരിക്കുട്ടി സെബാസ്റ്റ്യൻ വെട്ടുകാട്ടില്‍, മറിയം കളർ തൊട്ടിയില്‍ എന്നിവരടക്കം മുതിർന്ന വനിതകളും ആദരിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
സേവനത്തില്‍ നിന്നും വിരമിച്ചവർ ഉള്‍പ്പെടെയുള്ള അധ്യാപകർ,വനിതാ കർഷകർ, വനിതാ ക്ഷീരകർഷകർ, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസിക്കുട്ടി എബ്രഹാം അടക്കമുള്ള വനിതാ ജനപ്രതിനിധികള്‍, മുൻ ജനപ്രതിനിധികള്‍, നാലിലധികം കുട്ടികളുള്ള അമ്മമാർ, നാട്ടുകാരിയായ അഡോറേഷൻ കോണ്‍വെൻറ് മദർ സിസ്റ്റർ അനില പുളിക്കേക്കര, പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ് സി. ഡോ. ഡോണ എസ്.സി.വി എന്നിവരും ആദരിക്കപ്പെടുന്നവരില്‍പ്പെടും.
ദേശീയ ഗോപാല്‍ പുരസ്കാര ജേതാവ് രശ്മി ഇടത്തനാലും, സംസ്ഥാനതലത്തില്‍ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സിമിമോള്‍ സെബാസ്റ്റ്യൻ – പാലാ അല്‍ഫോൻസാ കോളേജ്, യൂണിവേഴ്സിറ്റി റാങ്ക് ജേതാവായ അനീന ഇടത്തിനാല്‍, വിവിധ പരീക്ഷകളില്‍ ഉയർന്ന വിജയം നേടിയവർ, ആതുര ജീവകാരുണ്യമേഖലയില്‍ വർഷങ്ങളായി പ്രവർത്തിക്കുന്നവർ, സമ്ബൂർണ്ണബൈബിള്‍ മൂന്നുമാസം കൊണ്ട് കൈപ്പടയില്‍ എഴുതി പ്രസിദ്ധീകരിച്ച ഷിജില്‍ന ജോണ്‍ കൂന്താനം, ഹരിത കർമ്മ സേന അംഗങ്ങള്‍, ആശാവർക്കർമാർ, ആശാൻകളരി അധ്യാപിക, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വനിതാ അംഗങ്ങള്‍, അല്മായ നേതാക്കള്‍, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന വനിതകള്‍ തുടങ്ങിയ 101 പേരെയാണ് ആദരിക്കുന്നത്.
സമൂഹത്തിന്റെ വളർച്ചയില്‍ വനിതകള്‍ നല്‍കുന്ന അമൂല്യമായ സംഭാവനകളെ ആദരിക്കുകയും പുതുതലമുറയ്ക്ക് പ്രചോദനമാകുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്ത് ആദരവ് അർപ്പിക്കും.
വനിതാ ശക്തിയെ അംഗീകരിക്കുകയും അവരുടെ സേവനങ്ങളെ സമൂഹത്തിനു മുന്നില്‍ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഈ പദ്ധതി വനിതാദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മയില്‍ 81 യൂണിറ്റുകളിലായി നടക്കും.
ആർച്ച്‌ പ്രീസ്റ്റ് ഡോ.ഫാ. തോമസ് മേനാച്ചേരിയുടെയും, സീനിയർ അസിസ്റ്റൻറ് ജോസഫ് മണിയഞ്ചിറ കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. മൈക്കിള്‍ ചാത്തൻ കുന്നേല്‍ ജനറല്‍ ലീഡർ ബോബിച്ചൻ നിധീരി, ഫാ. ജോസ് കോട്ടയില്‍, ഫാ. ജോസഫ് ചൂരയ്ക്കല്‍, ഫാ ജോവാനി കുറുവാച്ചിറ, ഫാ.തോമസ് താന്നിമല, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവർ ഇടവക തലത്തില്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
സോണുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങള്‍ക്ക് സോണ്‍ സെക്രട്ടറിമാരായ ജോളി ടോമി എണ്ണം പ്രായില്‍, ഷൈനി സാബു മഞ്ഞപ്പള്ളില്‍, സ്മിത ഷിജു പുതിയിടം, ആശാ വിക്ടർ, കുന്നുമല സോണ്‍ ലീഡർമാരായ ഷൈജു പാവുത്തിയേല്‍, ജോസ് മണക്കാട്ട്, സണ്ണി വെട്ടിക്കാട്ടില്‍ എന്നിവർ നേതൃത്വം നല്‍കും.
ആദരിക്കല്‍ ചടങ്ങില്‍ യോഗ പ്രതിനിധികളും യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ഭാരവാഹികള്‍ എന്നിവർ പ്രസംഗിക്കുമെന്നും കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ.മൈക്കിള്‍ ചാത്തൻ കുന്നേല്‍, ജനറല്‍ ലീഡർ ബോബിച്ചൻ നിധീരി എന്നിവർ അറിയിച്ചു.