
കോട്ടയം: കുറവിലങ്ങാട് കാർ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ കണ്ടെത്തി.
പത്തനംതിട്ട സ്വദേശി മലപറമ്പിൽ വീട്ടിൽ മനു ഉമ്മൻ്റെ കാർ ആണ് പൊലീസ് പിടിച്ചെടുത്തത്.
കൂത്താട്ടുകുളം ഭാഗത്തേക്ക് ഓടിച്ചു പോയ കാറിന്റെ പിന്നിൽ പുറകിൽ വന്ന ഒരു ഇന്നോവ കാർ ഇടിച്ചായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ടോണി ഫ്രാസിസ് അന്നേ ദിവസം തന്നെ മരിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനത്തെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് വാഹന പരിശോധനകൾ, കാർ ഷോറുമുകൾ , പരിസര വാസികൾ, സിസിടിവി ക്യാമറകൾ, കാർ വർക്ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയിരുന്നു.
വാഹനപരിശോധനയിൽ കൂത്താട്ടുകുളം ഭാഗത്തേക്ക് പോയ ഒരു ഇന്നോവ കാറിനു, അപകടത്തിനിടയാക്കിയ ഇന്നോവ കാറുമായി സാദൃശ്യം തോന്നുകയും , തുടന്ന് സിസിടിവി ക്യാമറകൾ പരിശോദിച്ചു ഈ കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിൽ വാഹനം ഇടുക്കി സ്വദേശിയുടേത് ആണെന്നും, ഇയാൾ ഇത് മൂവാറ്റുപുഴയിൽ ഉള്ള യൂസ്ഡ് കാർ ഷോറൂമിൽ വിറ്റിട്ടുള്ളതാണെന്നും കണ്ടെത്തി. നിലവിൽ പത്തനംതിട്ട സ്വദേശി മലപറമ്പിൽ വീട്ടിൽ മനു ഉമ്മൻ്റെ കാർ ആണ് ഈ കാർ ഉപയോഗിക്കുന്നത്.
തുടർന്ന് മനു ഉമ്മനെ ചോദ്യം ചെയ്തത്തിൽ തന്റെ വാഹനം അപകടമുണ്ടാക്കിയതെന്ന് സമ്മതിക്കുകയും ചെയ്തു. കേസിലേക്ക് പ്രതിയായ മനു ഉമ്മനെ അറസ്റ്റ് ചെയ്തു.
എസ്എച്ച്ഒ അജീബ് ഇ, എസ്ഐ വിനോദ്‌കുമാർ ജി, എസ് സി പി ഒമാരായ , സിജാസ് ഇബ്രാഹിം , സെബാസ്റ്റ്യൻ ജോർജ് , റെൻസൺ കെ വി , സി പി ഒമാരായ പ്രേംകുമാർ, ദിപിൻ കെ സി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.