യാത്രക്കാരന്റെ പണം തട്ടിയെടുത്ത കുരങ്ങൻ അത് പാവങ്ങൾക്ക് വിതരണംചെയ്തു: പക്ഷേ ബാഗിൽ നിന്ന് പണമെടുക്കാൻ അൽപം ബുദ്ധിമുട്ടി: സംഭവം നമ്മുടെ നാട്ടിൽ തന്നെ

Spread the love

ഡൽഹി: കുരങ്ങന്‍മാരുടെ രസകരമായ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. രസകരമായി പല കാര്യങ്ങളും മനുഷ്യരെ പോലെ നോക്കിയും കണ്ടുമൊക്കെ ചെയ്യുന്ന മൃഗമാണ് കുരങ്ങന്‍.
എന്നാല്‍, ഉത്തര്‍ പ്രദേശില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇവിടെ പല സ്ഥലങ്ങളിലും കുരങ്ങന്മാരുടെ ശല്യം കൂടുതലാണ്.

കുരങ്ങന്മാരുടെ ശല്യം കാരണം നാട്ടുകാര്‍ പൊറുതിമുട്ടിയ അവസ്ഥയിലുമാണ്. പ്രത്യേകിച്ചും ആരാധനാലയങ്ങളില്‍ വരെ. കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിലെ സോറോണില്‍ വഴിയാത്രക്കാരന്റെ ബാഗ് ഒരു കുരങ്ങ് തട്ടിയെടുത്ത് മരത്തില്‍ കയറിയ വിഡിയോ പങ്കുവച്ചിരുന്നു. ഈ വിഡിയോ വളരെ വേഗം തന്നെ കാഴ്ചക്കാരെ ആകര്‍ഷിക്കുകയും ചെയ്തു.

വിഡിയോയില്‍ കാണുന്നത് ഒരു മരത്തിനു മുകളില്‍ കടിച്ചു പിടിച്ച ബാഗുമായി ഇരിക്കുന്ന ഒരു കുരങ്ങനെയാണ്. കുരങ്ങന്‍ ബാഗ് തുറക്കാനായി കടിക്കുന്നതും വിഡിയോയില്‍ കാണാം. കുറേ നേരത്തെ ശ്രമത്തിനൊടുവില്‍ കുരങ്ങിന് ബാഗ് തുറക്കാനും കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം ബാഗില്‍ നിന്നു ഒരു കെട്ട് 500 രൂപയുടെ നോട്ടുകള്‍ പുറത്തെടുത്ത കുരങ്ങന്‍ ബാഗ് താഴേക്കിടുകയും നോട്ട് കെട്ടുകള്‍ കഴിക്കാനുള്ള വസ്തുവാണെന്ന് കരുതിയാവണം കടിക്കുന്നതുമാണ് വിഡിയോയില്‍ കാണുന്നത്.

ഇതിനിടെ താഴെ നിന്ന ആളുകള്‍ ബഹളം വച്ചതോടെ കടിച്ചു പിടിച്ച നോട്ടുകെട്ടുമായി കുരങ്ങന്‍ മരത്തിന് മുകളിലേക്ക് തന്നെ കയറിപ്പോവുകയും ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയും ചെയ്തു. ശേഷം ആകാശത്ത് നിന്നും കുരങ്ങന്‍ 500 രൂപയുടെ മഴ പെയ്യിച്ചെന്നാണ് വിഡിയോ പങ്കുവച്ചവർ കുറിച്ചിരിക്കുന്നത്.
വിഡിയോ വൈറലായതോടെ രസകരവും അതിശയകരവുമായ പ്രതികരണങ്ങളാണ് കാഴ്ചക്കാരുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്.

ചിലര്‍ കുരങ്ങനുമായി ബന്ധപ്പെട്ടെ പഴഞ്ചൊല്ലുകളെ കുറിച്ച്‌ എഴുതുകയും മറ്റ് ചിലര്‍ പണത്തിന്റെ നിസാരതയെ കുറിച്ച്‌ പഠിപ്പിക്കുകയുമാണ് കുരങ്ങനെന്നായിരുന്നു പങ്കുവച്ചത്.
ചിലര്‍ അവന് 500 രൂപയുടെ രുചി ഇഷ്ടമായെന്ന് തോന്നുവെന്ന് കുറിച്ചിട്ടുണ്ട്. അതേസമയം ചിലര്‍ കുരങ്ങനെ മോഷ്ടിക്കാന്‍ പരിശീലിപ്പിച്ച്‌ വിട്ടതാണോയെന്ന സംശയവും ഉയര്‍ത്തുന്നു.