
കണ്ണൂർ : റെഡ് അലർട്ട് മേഖലയായ കണ്ണൂരിൽ ഇടവിട്ട് അതിശക്തമായ മഴ തുടരുന്നു.
ദേശീയപാത നിർമ്മാണ മേഖലയായ കുപ്പം കപ്പണത്തട്ടിൽ ഇന്ന് രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ദേശീയപാത റോഡിന് മുകളിലായി നിർമ്മിച്ച കോൺഗ്രീറ്റ് ഭിത്തിയാണ് ഇടിഞ്ഞത്.
സമീപ പ്രദേശത്തെ വീടുകൾ അടക്കം കെട്ടിടങ്ങൾക്ക് ഭീഷണിയുണ്ടാകുന്ന രീതിയിലാണ് ഇപ്പോൾ കുപ്പത്ത് മണ്ണിടിയുന്നത്. കൂടുതൽ മണ്ണിടിച്ചിലുണ്ടായതോടെ സമീപത്തെ കുടുംബങ്ങള്‍ ഭീതിയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ പാതാ നിർമ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച് മണ്ണ് മാറ്റി നിർമ്മാണം നടത്തിയ ഭാഗമാണിത്.
കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. ദേശീയപാതയുടെ ടാറിങ്ങിന്റെ പകുതിയോളം ഭാഗത്തേക്കു മണ്ണിടിഞ്ഞുവീണു. മണ്ണിടിഞ്ഞതോടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. ദേശീയപാതാ അതോരിറ്റി ശ്രമം തുടങ്ങിയെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.