
കുമരകം : മാണി സാറിൻ്റെ പ്രിയങ്കരനായ സഹയാത്രികൻ കുന്നത്ത്ചിറ പുഷ്ക്കരൻ കുമരകത്ത് കേരള കോൺഗ്രസ് എം പാർട്ടി വിട്ടു.
34 വർഷത്തെ പാർട്ടി പ്രവർത്തനം ഉപേക്ഷിക്കുമ്പോൾ സാധാരണ പ്രവർത്തകൻ എന്ന് പദവി മാത്രം. യുഡിഎഫ് മുന്നണിയിൽ ആയിരുന്ന മാണി കോൺഗ്രസ് കമ്യൂണിസ്റ് കോട്ടയായ കുമരകത്ത് വളർത്തി എടുത്തത് കുന്നത്ത്ചിറ ആയിരുന്നു.
കടന്നു വരുന്ന യുവാക്കളെ മുൻ നിരയിലേക്ക് എത്തിച്ച അധികാര മോഹമില്ലത്ത സുതാര്യമായ പ്രവർത്തനമാണ് കുന്നത്ത്ചിറ കാഴ്ച വെച്ചത്. ശിവഗിരി പദയാത്രക്ക് നേതൃത്വം നൽകി വരുന്ന കുന്നത്ത്ചിറ പുഷ്ക്കരൻ കുമരകത്ത് നാട്ടുകാരുടെ മാണി കോൺഗ്രസ് ആണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി എങ്ങോട്ട് എന്നതിൽ വ്യക്തമായ ഉത്തരം ഉണ്ടായില്ല. അതേസമയം യുഡിഎഫ് സ്വതന്ത്രനായ കുമരകം പഞ്ചായത്ത് പ്രസിഡൻ്റ് ഇദ്ദേഹവുമായി കൂടി കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങളും ഉയരുന്നു. ഒപ്പം എൽഡിഎഫ് മുന്നണിയിലേക്ക് എത്തുമെന്നും പറയപ്പെടുന്നു.



