
ട്രാഫിക് പൊലീസിന് കുന്നത്ത് ഒപ്റ്റിക്കൽസിന്റെ കാരുണ്യ സ്പർശം
തേർഡ് ഐ ബ്യൂറോ
കോട്ടയം : മഴ ആയാലും വെയിലായാലും ജോലി സമയത്ത് ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ട്രാഫിക് പൊലീസുകാർ.
ജില്ലയിൽ പലയിടത്തും ട്രാഫിക് ഐലൻഡ് ഇല്ലാത്തതിനാൽ പൊരിവെയിലത്ത് നിന്നാണ് ട്രാഫിക് പൊലീസുകാരിൽ അധികവും ജോലി ചെയ്യുന്നതും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനൽച്ചൂട് കനത്തുവരുന്ന ഈ സാഹചര്യത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ട്രാഫിക് പൊലീസുകാർക്ക് കരുണാ സ്പർശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുന്നത്ത് ഒപ്റ്റിക്കൽസ്.
കനത്ത വെയിലിൽ നിന്നും പൊടിയിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി കുന്നത്ത് ഒപ്റ്റിക്കൽസ് ട്രാഫിക് പൊലീസുകാർക്ക് കൂളിംഗ് ഗ്ലാസുകൾ കൈമാറി. ട്രാഫിക് എസ്.ഐ ബെനഡിക്ടാണ് കൂളിംഗ് ഗ്ലാസുകൾ ഏറ്റുവാങ്ങിയത്.
Third Eye News Live
0
Tags :