കുന്നത്ത്കളത്തിൽ തട്ടിപ്പ്: തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ സംഗമം തുടങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: കുന്നത്ത് കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമായ നിക്ഷേപകരുടെ സംഗമം ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ആയിരത്തിലേറെ നിക്ഷേപകർ സംഗമത്തിൽ പങ്കെടുക്കുകയാണ്.
കുന്നത്ത് കളത്തിൽ ഗ്രൂപ്പിനെതിരായി നിക്ഷേപകരുടെ ഭാവി സമര പരിപാടികൾ ആലോചിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. രാവിലെ പത്തു മുതൽ രജിസട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയിരത്തിലേറെ നിക്ഷേപകരിൽ നിന്നായി നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്ത് കുന്നത്ത് കളത്തിൽ ഗ്രൂപ്പ് എംഡി കാരാപ്പുഴ തെക്കും ഗോപുരം ജിനോ ഭവനിൽ കെ.വി വിശ്വനാഥനും ഭാര്യ രമണിയും മകൾ നീതുവും മരുമകൻ ഡോ.ജയചന്ദ്രനും കഴിഞ്ഞ മാസമാണ് നാട് വിട്ടത്. കേസിൽ അറസ്റ്റിലായ നാല് പേരും ഇപ്പോൾ റിമാൻഡിലാണ്.ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോട്ടയം കോടതികൾ തള്ളിയിരുന്നു. ഇരുനൂറ് രൂപയാണ് കുന്നത്ത് കളത്തിൽ ഡെപ്പോസി റ്റേഴ്സ് അസോസിയേഷൻ നിക്ഷേപകരിൽ നിന്നും ഫീസായി ഈടാക്കുന്നത്. കേസ് നടത്തിപ്പിന്റെ ചിലവിലേക്കാണ് ഇത്.