
കുന്നംകുളത്ത് മുറ്റം അടിക്കുന്നതിനിടെ കോട്ടയം സ്വദേശിയായ വയോധികയുടെ 2 പവന്റെ മാല പൊട്ടിച്ചോടി; സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
തൃശൂർ: കുന്നംകുളം ചിറമനേങ്ങാട് എ.കെ.ജി നഗറിൽ ബൈക്കിലെത്തിയ യുവാവ് വയോധികയുടെ രണ്ടു പവൻ മാല പൊട്ടിച്ചു. ബുധനാഴ്ച്ച വൈകിട്ട് 4:30നാണ് സംഭവം.
ചുവന്ന നിറത്തിലുള്ള ബൈക്കിൽ എത്തിയ മോഷ്ടാവ് വീട്ടു മുറ്റം വൃത്തിയാക്കിയിരുന്ന കോട്ടയം സ്വദേശിനി രമണന്റെ ഭാര്യ സുമതി (70)യുടെ മാല പൊട്ടിക്കുകയായിരുന്നു.
ചിറമനേങ്ങാട് എ.കെ.ജി നഗറിൽ കൊട്ടാരപ്പാട്ട് ചന്ദ്രൻ മകൻ സജിയുടെ വീട്ടിൽ വിരുന്നിന് വന്നതാണ് സുമതി. സജിയുടെ ഭാര്യമാതാവാണ് വയോധികയായ സുമതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. സമീപകാലത്തായി വടക്കാഞ്ചേരി- കുന്നംകുളം മേഖലയിൽ ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന സംഘം സജീവമാണ്.
Third Eye News Live
0