
തൃശ്ശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ പേരിൽ അയച്ച കത്താണ് കുന്നംകുളം പൊലീസിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങള്‍ അണി നിരക്കണമെന്നാണ് കത്തിലെ ആഹ്വാനം. ഇന്ന് രാവിലെയാണ് കത്ത് ലഭിച്ചത്.
സംസ്ഥാനത്ത് ഒട്ടനവധി കാര്‍ഷിക പ്രശ്നങ്ങള്‍. സമകാലിക സംഭവങ്ങള്‍, പൊലീസിനും സര്‍ക്കാരിനും എതിരെയുള്ള ആഹ്വാനം എന്നിവയാണ് കത്തിലുള്ളത്. കുന്നംകുളം സിഐ കത്ത് മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അവരുടെ നിര്‍ദേശ പ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കത്തയച്ച ആള്‍ പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
സമാനമായ രീതിയിൽ മുൻപും കത്തയച്ചിട്ടുള്ളതിനാൽ ഇയാള്‍ക്കെതിരെ വയനാട്ടിൽ കേസുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തി. അതേ സമയം ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന കാര്യവും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group