video
play-sharp-fill
തൃശ്ശൂർ കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ച് തകർത്ത സംഭവം; പ്രതികളായ 3 പേർ അറസ്റ്റിൽ; പരിക്കേറ്റ യുവാവ് ചികിത്സയിൽ

തൃശ്ശൂർ കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ച് തകർത്ത സംഭവം; പ്രതികളായ 3 പേർ അറസ്റ്റിൽ; പരിക്കേറ്റ യുവാവ് ചികിത്സയിൽ

തൃശൂർ: തൃശൂർ കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ.

പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ (31) എന്നിവരെ കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം പെരുമ്പിലാവിൽ കഴിഞ്ഞ കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

പെരുമ്പിലാവ് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ടാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. ഷെക്കീർ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.