video
play-sharp-fill

തൃശൂർ കുന്നംകുളത്ത് വൻലഹരി വേട്ട; മൂന്നംഗ സംഘത്തെ കുടുക്കി പൊലീസ്; ഒരുകിലോ എംഡിഎംഎ പിടിച്ചെടുത്തു

തൃശൂർ കുന്നംകുളത്ത് വൻലഹരി വേട്ട; മൂന്നംഗ സംഘത്തെ കുടുക്കി പൊലീസ്; ഒരുകിലോ എംഡിഎംഎ പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: കുന്നംകുളത്ത് വൻലഹരി വേട്ട. ഒരു കിലോ എംഡിഎംഎ, മൂന്ന് ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ.

കുന്നംകുളം ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് പിടിയിലായത്. ലഹരി വസ്തുക്കൾ വിൽക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നടത്തിയ നൈറ്റ്‌ പട്രോളിങ്ങിനിടെ പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു.

പുതുവത്സരാഘോഷത്തിന് വേണ്ടി കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങളെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും സംസ്ഥാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പരിശോധനകൾ പ്രധാനമായും നടക്കുന്നത്.