കാറിൽ കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍

Spread the love

കോഴിക്കോട്  : കുന്നമംഗലത്ത് 40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

കാറില്‍ എംഡിഎംഎ കടത്തുന്നതിനിടെയാണ് ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാറും പൊലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവില്‍ നിന്നാണ് ഇരുവരും എംഡിഎംഎ കൊണ്ടുവന്നത്. ഒന്നരമാസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് നഗരപരിധിയില്‍ പൊലീസ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group