ലോഡ്ജില്‍ നിന്ന് മാരകമയക്കുമരുന്നുമായി ഇരുപത്തിമൂന്ന്കാരിയുൾപ്പടെ നാലുപേര്‍ പിടിയില്‍; തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാ‍ഡും കുന്നംകുളം പൊലീസും നടത്തിയ പരിശോധനയിലാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകളടക്കം നാലുപേര്‍ പിടിയിലായത്

Spread the love

സ്വന്തം ലേഖകൻ

കുന്നംകുളം: കുന്നംകുളത്ത് മയക്കുമരുന്നുമായി രണ്ടു സ്ത്രീകളടക്കം നാലുപേര്‍ പിടിയില്‍.ലോഡ്ജില്‍ നിന്നുമാണ് ഇവരെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാ‍ഡും കുന്നംകുളം പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികളില്‍ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. കൂറ്റനാട് സ്വദേശികളായ ഷഫീക്ക് (32), അനസ് (26),ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിൻ (29), കൊല്ലം സ്വദേശി സുരഭി (23) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികള്‍ മയക്കുമരുന്നെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസത്തോളമായി കുന്നംകുളത്തെ വിവധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ പ്രതികള്‍ മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.ഇവര്‍ക്ക് എംഡിഎംഎ എത്തിച്ച മയക്കുമരുന്ന് കണ്ണികളെക്കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.കുന്നംകുളം പൊലീസ് സബ് ഇൻസ്പെക്ടര്‍ നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.