‘ആക്രമിച്ചവരെ പിന്തുണയ്ക്കാനാവില്ല’; പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസ്

Spread the love

കണ്ണൂർ: പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

video
play-sharp-fill

കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാല്‍ ശക്തമായി എതിർക്കുമെന്നും കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചവർക്ക് പിന്തുണ നല്‍കാനാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയല്‍ വ്യക്തമാക്കി.

 

യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം കണ്‍വെൻഷനിലാണ് എതിർപ്പ് പരസ്യമാക്കിയത്. പയ്യന്നൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി തന്നെ വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പയ്യന്നൂരില്‍ സിപിഎം വിമതരെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നിലപാട് എടുത്തിരുന്നു. നാളെ സിപിഎം വിമത സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഇരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിൻ്റെ പരസ്യ വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group