`രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടു; ഓ‍ഡിറ്റ് ചെയ്തപ്പോള്‍ ഞെട്ടിപ്പോയി’; വീണ്ടും വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണൻ

Spread the love

കണ്ണൂർ: രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണൻ.

video
play-sharp-fill

രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടെന്നും പറ്റുമെങ്കില്‍ തനിക്ക് എതിരെ കേസ് കൊടുക്കട്ടെയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

രക്തസാക്ഷി ഫണ്ടില്‍ നിന്ന് കെട്ടിട ഫണ്ടിലേക്ക് വകമാറ്റി. അത് ഏരിയ കമ്മിറ്റിയില്‍ ചർച്ച ചെയ്തില്ലെന്നും ഇത്തരം കണക്കുകള്‍ അംഗീകരിക്കാൻ വേണ്ടിയാണ് കെ പി മധുവിനെ ഏരിയ സെക്രട്ടറി ആക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യങ്ങള്‍ പറയാൻ തനിക്ക് ഒരു രേഖയും വേണ്ട, മന:പാഠമാണ്. നിങ്ങള്‍ നിശ്ചയിക്കുന്ന വേദിയില്‍ ഞാൻ വന്നുകൊള്ളാം. 28 റസീറ്റ് മുറിച്ചിട്ട് 8 എണ്ണത്തിന്റെ പണം മധുസൂദനൻ പാർട്ടിക്ക് നല്‍കിയിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പാർട്ടിയിലെ രക്തസാക്ഷി ഫണ്ട്‌ തട്ടിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുന്നതിന് പകരം സംരക്ഷകരായി മാറുകയായിരുന്നു. പാർട്ടിക്കകത്ത് പാടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും അത് തിരുത്താതെ മുന്നോട്ട് രക്തസാക്ഷി ഫണ്ടില്‍ നിന്ന് കെട്ടിട ഫണ്ടിലേക്ക് വകമാറ്റി.

അത് ഏരിയ കമ്മിറ്റിയില്‍ ചർച്ച ചെയ്തില്ലെന്നും ഇത്തരം കണക്കുകള്‍ അംഗീകരിക്കാൻ വേണ്ടിയാണ് കെ പി മധുവിനെ ഏരിയ സെക്രട്ടറി ആക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.