video
play-sharp-fill

കെ കെ രമയ്ക്ക് ഹൈക്കോടതിയിൽ രൂക്ഷവിമർശനം;  പി കെ കുഞ്ഞനന്തന് പരോൾ നൽകുന്നതിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ  വാദിച്ചു തെളിയിക്കണം

കെ കെ രമയ്ക്ക് ഹൈക്കോടതിയിൽ രൂക്ഷവിമർശനം; പി കെ കുഞ്ഞനന്തന് പരോൾ നൽകുന്നതിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ വാദിച്ചു തെളിയിക്കണം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തനു പരോൾ അനുവദിക്കുന്നതിൽ വിവേചനമുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി.

കുഞ്ഞനന്തന് പരോൾ അനുവദിക്കുന്നതിനെതിരെ ഹർജി നൽകിയശേഷം മാറ്റിവച്ച ആർഎംപി നേതാവ് കെ കെ രമയുടെ നടപടിയെ ആണ് ഹൈക്കോടതി വിമർശിച്ചത്. പി കെ കുഞ്ഞനന്തന് പരോൾ നൽകുന്നതിൽ തെറ്റുണ്ടെങ്കിൽ കെ കെ രമ അത് വാദിച്ചു തെളിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ വാദിച്ച് തെളിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഹർജി നൽകി മാറ്റിവെക്കുകയല്ല. ഇത്തരം നടപടികൾ ഹർജിക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോടതി കെ കെ രമയെ വിമർശിച്ചു. കേസ് ഒരാഴ്ച കഴിഞ്ഞ് വീണ്ടും കോടതി പരിഗണിക്കും.