കുഞ്ഞനന്തൻ മഹാൻ; ജനസമൂഹത്തിന്റെ സ്‌നേഹം നേടിയ നേതാവ്; കുഞ്ഞനന്തനെ മഹത്വ വത്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്; കുഞ്ഞനന്തനെ അവസാനമായി സന്ദർശിച്ചത് പിണറായി വിജയൻ

Spread the love

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച പ്രതി കുഞ്ഞനനന്തനെ മഹത്വ വത്കരിച്ച് കൈരളി ചാനലും, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സൈബർ പോരാളികളും. അനുശോചന സന്ദേശത്തിലാണ് വിചാരണ കോടതി ശിക്ഷിച്ച കുഞ്ഞനന്തനെ മുഖ്യമന്ത്രി മഹത്വവൽക്കരിച്ചത്.

”പാർട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ.പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദർശിച്ചിരുന്നു. ഇതാണ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റവും വലിയ വിഐപി സന്ദർശനം.

ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ഇപ്പോൾ ജാമ്യത്തിലായിരുന്നു. 2014 ജനുവരിയിലാണ് ടിപി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിൽ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കേസിൽ 13-ാം പ്രതിയായിരുന്നു കുഞ്ഞനന്തൻ.

സോഷ്യൽ മീഡിയയിൽ കുഞ്ഞനന്തന് അനൂകൂലമായ പോസ്റ്റുകൾ പ്രവഹിക്കുകയാണ്. നിരവധി ആളുകളാണ് ഇത്തരത്തിൽ പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.