ലോക്‌സഭയിലെ ഹാജർ 45 ശതമാനം മാത്രം; മുത്തലാഖിനു പിന്നാലെ കുഞ്ഞാലികുട്ടിയുടെ ഹാജർ നിലയും ചർച്ചയാകുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുത്തലാഖിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭയിലെ ഹാജർ നിലയും ചർച്ചയാകുന്നു. കേരളത്തിലെ എംപിമാരിൽ ഏറ്റവും കുറവ് ഹാജർനില കുഞ്ഞാലിക്കുട്ടിക്കാണെന്നുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 45 ശതമാനമാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജർനില.
രോഗബാധിതനായി അന്തരിച്ച എംഐ ഷാനവാസിന് പോലും 68 ശതമാനം ഹാജർ നില ലോക്സഭയിൽ ഉണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള മറ്റെല്ലാ എംപിമാർക്കും 70ശതമാനത്തിലേറെ ഹാജരാണുള്ളത്. സഭ ചേർന്നതിന്റെ പകുതി ദിവസം പോലും കുഞ്ഞാലിക്കുട്ടി ഹാജരായില്ലെന്നാണ് കണക്കുകൾ. എംപിമാരുടെ ദേശീയ ശരാരരി ഹാജർനില 80 ശതമാനമാണ്. 2017 ജൂലൈ 17നാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റംഗമായി സത്യപ്രതിജ്ഞ ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0