കോടികള്‍ മുടക്കി നിർമ്മിച്ച നഗരസഭാ ഷോപ്പിങ് കോംപ്ലക്സ്, ഉദ്ഘാടനത്തിന് നാടമുറിക്കാൻ കത്രികയില്ല; ഉപനേതാവിന് പകരം ‘ഉഷണനാവ്’ ഉദ്ഘാടകൻ പികെ കുഞ്ഞാലിക്കുട്ടി വേദിയിൽ നിന്നും ഇറങ്ങിപ്പോയി

Spread the love

മലപ്പുറം: കോടികള്‍ മുടക്കി നിർമ്മിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനത്തിന് നാടമുറിക്കാൻ കത്രികയില്ല. ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയിലാണ് സംഭവം.

video
play-sharp-fill

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ഉദ്ഘാടകത്തനായി നാട കെട്ടി നിർത്തുകയും എല്‍ഇഡി സ്ക്രീനോട് കൂടിയ വേദിയും തയാറാക്കി നിർത്തുകയും ചെയ്തിരുന്നു. എന്നാല്‍  ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും സംഘവും എത്തിയപ്പോഴാകട്ടെ നാട മുറിക്കാൻ കത്രികയുണ്ടായിരുന്നില്ല. സംഘാടകർ പരസ്പരം പരിചാരിയപ്പോഴേക്കും കത്രികയ്ക്കായി കുറച്ചുനേരം കാത്തുനിന്ന ഇവർ പരിപാടി നടക്കുന്ന വേദിയിലേക്ക് നീങ്ങി.

അവിടെ എത്തിയപ്പോഴാകട്ടെ അതിനെക്കാള്‍ വലിയ അമളിയാണ് ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റേജിലെ എല്‍ഇഡി വാളില്‍ പ്രതിപക്ഷ ഉപനേതാവ് എന്നതിന് പകരം   ‘ഉഷണനാവ്’ എന്നായിരുന്നു. നേരത്തെത്തന്നെ തീരുമാനിച്ച പരിപാടിയുടെ ഉദ്ഘാടനത്തിന്റെ പ്രചാരണങ്ങള്‍ ഗംഭീരമായാണ് നടത്തിയത്. പത്രങ്ങളില്‍ പരസ്യം, അനൗണ്‍സ്മെന്റ്, കൂടാതെ ഗാനമേളയും ഒരുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group