ഹിജാബ് വിവാദം: ‘കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം; കുട്ടിയുടെ വിദ്യാഭ്യാസം മുടക്കിയത് നിർഭാഗ്യകരം’: പൊതു സമൂഹം ഇത്തരം കാര്യങ്ങൾ നിരുത്സാഹപ്പെടുത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Spread the love

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

video
play-sharp-fill

ഇതുവരെ കേരളത്തിൽ സംഭവിച്ചിട്ടില്ലാത്ത കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം കുട്ടിയുടെ വിദ്യാഭ്യാസം മുടക്കിയത് നിർഭാഗ്യകരമാണെന്നും പറഞ്ഞു.

പൊതു സമൂഹം ഇത്തരം കാര്യങ്ങൾ നിരുത്സാഹപ്പെടുത്തണം. നിയമം അനുസരിച്ച് വരണമെന്നാണ് പറഞ്ഞത്. എന്ത് നിയമമാണ് അതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയിലെ ഒരു മുഴം തുണി കണ്ടാൽ പേടിയാകും, നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യഭ്യാസം മുടക്കിയത് വളരെ വളരെ നിർഭാഗ്യകരമാണെന്ന് കുഞ്ഞാലിക്കുട്ടി രൂക്ഷഭാഷയിൽ വിമർ‌ശിച്ചു.